Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം : മദ്യത്തിന് വിലകൂടുമ്പോള്‍ മിണ്ടാത്തവര്‍ എന്തിന് അരിയുടെ വില കൂടുമ്പോൾ സമരം ചെയ്യുന്നുവെന്ന് നടൻ മമ്മൂട്ടി.അരിക്കും പച്ചക്കറിക്കും അല്‍പ്പം വിലകൂടുന്നതിന്റെ പേരില്‍ സമരം നടത്തുന്നത് ശരിയല്ലെന്നാണ് മമ്മൂട്ടി പറയുന്നത്.സി പി എം സംഘടിപ്പിച്ച ജൈവ കര്‍ഷക മമഹാമഹത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ വെട്ടിത്തുറന്നത്.കള്ളിന് വില കൂടിയാല്‍ ഇവിടെ ആര്‍ക്കും പരാതിയില്ല. എന്നാല്‍ അരിക്ക് വിലകൂടിയാല്‍ സംസ്ഥാനത്ത് സമരങ്ങള്‍ ആരംഭിക്കുമെന്ന് മമ്മൂട്ടി കുറ്റപ്പെടുത്തി. എത്രയധികം സാധനങ്ങള്‍ക്ക് ഇവിടെ വില കൂടുന്നു. അതില്‍ ആര്‍ക്കും പരാതിയില്ല. അരിക്ക് വിലകൂടിയാല്‍ സമരങ്ങള്‍ ആരംഭിക്കും. അരിക്കും പച്ചക്കറിക്കും അല്‍പം വില കൂടിയാലും വാങ്ങാനുള്ള മനസ്ഥിതി ആളുകള്‍ക്കുണ്ടാവണം.അരിക്ക് വില കൂടുമ്പോള്‍ ആളുകള്‍ക്ക് പരാതിയാണ്. എന്നാല്‍ അരി ആരും ഉത്പാദിപ്പിക്കുന്നില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും അരി ആഹാരം കഴിക്കുന്നവരാണ് നമ്മള്‍. ഏറ്റവും അധികം ഉപയോഗിക്കുന്ന അരിക്കും പച്ചക്കറിക്കും കുറച്ച് വില കൂടുതല്‍ നല്‍കി വാങ്ങിക്കാന്‍ എല്ലാവരും തയ്യാറാകണം. അരിക്കും പച്ചക്കറിക്കും വില കൂടുമ്പോള്‍ സമരം നടത്തുന്നത് കര്‍ഷകരെ തകര്‍ക്കലാണെന്നും മമ്മൂട്ടി പറഞ്ഞു.
Leave a Reply