Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 6:25 am

Menu

Published on December 2, 2015 at 2:03 pm

നിങ്ങൾ ഏത് ദിവസമാണ് ജനിച്ചത് ?ആഴ്ചകൾ പറയും സ്വഭാവസവിശേഷത

what-does-your-day-of-birth-says-about-your-personality

എത്ര വലിയ യുക്തിവാദിയാണെങ്കിലും ഒരിക്കലെങ്കിലും തന്റെ ഭാവി കാര്യങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് മുന്‍കൂട്ടി അറിയണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടായിരിക്കും. നമ്മള്‍ ജനിച്ച ദിവസം നോക്കിയും നമ്മുടെ സ്വഭാവം നിശ്ചയിക്കാം.ആഴ്ചയിലെ ഏഴു ദിവസങ്ങളില്‍ ഏത് ദിവസമാണ് ജനിച്ചതെന്ന് കണക്കാക്കിയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.

ഞായര്‍
ഞായറാഴ്ച ജനിച്ചവര്‍ തമാശ ഇഷ്ടപ്പെടുന്നവരായിരിക്കും. പൊതുവേ അലസന്‍മാരും മടിയന്‍മാരുമാണെങ്കിലും ഇവർക്ക് നേതൃപാടവം കൂടുതലായിരിക്കും.

തിങ്കള്‍
എന്തും ആരംഭിക്കാന്‍ ശുഭദിനമാണ് പൊതുവേ തിങ്കളാഴ്ച. ഇത്തരത്തില്‍ തിങ്കളാഴ്ച ജനിച്ചവര്‍ എപ്പോഴും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരായിരിക്കും. കൂടാതെ ഇവർ വികാരഭരിതരും വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവരുമായിരിക്കും

ചൊവ്വ
ഇവരുടെ ഊര്‍ജ്ജപ്രവാഹത്തില്‍ മറ്റുള്ളവര്‍ കൂടി ഊര്‍ജ്ജസ്വലരാകുന്നു എന്നതാണ് ചൊവ്വാഴ്ച ജനിച്ചവരുടെ പ്രത്യേകത. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അതിന് പരിഹാരം കാണുന്നവരാണ് ഇത്തരക്കാര്‍.

ബുധനാഴ്ച
ബുധനാഴ്ച ജനിച്ചവര്‍ ജീവിതത്തില്‍ സന്തോഷവാന്‍മാരായിരിക്കും. ഏത് കാര്യത്തേയും സന്തോഷത്തോടെയും ചിരിയോടെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. മാത്രമല്ല കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍.

വ്യാഴം
ചുറുചുറുക്ക് വ്യാഴാഴ്ച ജനിച്ചവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ സംസാരിച്ച് മറ്റുള്ളവരെ പാട്ടിലാക്കാന്‍ ഇത്തരക്കാര്‍ വളരെ മിടുക്കരുമായിരിക്കും. മാത്രമല്ല ഇവരുടെ മുഖം എപ്പോഴും പ്രസന്നമായിരിക്കും.

വെള്ളി
ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. മാത്രമല്ല തനിയ്ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന സ്വഭാവക്കാരായിരിക്കും ഇത്തരക്കാര്‍.

ശനി
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ശനിയാഴ്ച ജനിയ്ക്കുന്നവര്‍. മാത്രമല്ല ഇവര്‍ കലാകാരന്മാരായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News