Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 10:21 pm

Menu

Published on December 29, 2015 at 2:42 pm

വാഴക്കൂമ്പിന്റെ ആരോഗ്യ ഗുണങ്ങൾ…!!!

amazing-health-benefits-of-banana-flowers

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്നതാണ് വാഴക്കൂമ്പ്.വാഴക്കൂമ്പ് മാത്രമല്ല വാഴപ്പഴവും വാഴയിലയും വാഴത്തണ്ടും എല്ലാം വാഴയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു.എന്നാല്‍ വാഴപ്പഴത്തേക്കാള്‍ നമുക്ക് ഉപകരിക്കുന്ന മറ്റൊരു വസ്തുവാണ് വാഴക്കൂമ്പ് അഥവാ കുടപ്പന്‍. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പ് അറിയപ്പെടുന്നതും.വാഴക്കൂമ്പിന് ആരോഗ്യഗുണങ്ങള്‍ ഒരുപാടുണ്ട്.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് വാഴക്കൂമ്പിന്റെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യവും തടയുന്നു എന്നതാണ് സത്യം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വാഴക്കൂമ്പ് ഉത്തമമാണ്. പലപ്പോഴും ഇന്നത്തെ തലമുറയില്‍ പലര്‍ക്കും വാഴക്കൂമ്പ് എന്താണെന്നു പോലും അറിയാന്‍ വഴിയില്ല. അത്രയ്ക്കും അന്യം നിന്നു പോയിട്ടുണ്ട് വാഴക്കൂമ്പിന്റെ ഉപയോഗം.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
ദീര്‍ഘകാലമായി പ്രമേഹത്താൽ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറ്റവും നല്ല ഔഷധമാണ് വാഴക്കൂമ്പ്. ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് കഴിയ്ക്കുന്നത് പ്രമേഹത്തെ തടയുന്നു.

ആര്‍ത്തവ കാല വേദനയെ ഇല്ലാതാക്കുന്നു
എന്നും രാവിലെ തൈരിനോടൊപ്പം വാഴക്കൂമ്പ് പാകം ചെയ്തു കഴിയ്ക്കുന്നത് ആർത്തവകാല വേദനയെ ഇല്ലാതാക്കുന്നു.

വിറ്റാമിന്റെ കലവറ
സൂപ്പര്‍ഫുഡ് എന്ന ഗണത്തിലുള്‍പ്പെടുത്താവുന്നതാണ് വാഴക്കൂമ്പ്. വിറ്റാമിന്‍ എ,വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയ എല്ലാ ധാതുക്കളും വിറ്റാമിനുകളും വാഴക്കൂമ്പിനെ പോഷകകലവറയാക്കി മാറ്റുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ക്ക്
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറ്റവും നല്ലതാണ് വാഴക്കൂമ്പ്. ഇത് കുട്ടികള്‍ക്കും ഏറ്റവും കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യുന്നു.

മാനസിക നിലയെ സ്വാധീനിയ്ക്കുന്നു
മാനസിക നിലയെ സ്വാധീനിയ്ക്കുന്നതിനും വാഴക്കൂമ്പ് മിടുക്കനാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉത്കണഠയെ ഇല്ലാതാക്കുന്നതിനും വാഴക്കൂമ്പിനു കഴിയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News