Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 12:47 am

Menu

Published on February 1, 2016 at 10:33 am

സരിതയ്ക്ക് ശാലുമേനോന്റെ മറുപടി

shalumenon-statement-about-her-relationship-with-chandi-oommen

കോട്ടയം; മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത്‌ തനിക്കല്ല സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്‌ത്രീയ്‌ക്കാണെന്ന സരിത എസ്‌ നായരുടെ പരാമര്‍ശത്തോട്‌ പ്രതികരിക്കാനില്ലെന്ന്‌ ശാലു മേനോന്‍. ഇക്കാര്യത്തില്‍ തനിക്ക്‌ അഭിപ്രായമൊന്നുമില്ല. പറയുന്നവര്‍ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നും ശാലു വ്യക്‌തമാക്കി.ഡാന്‍സുമായി നല്ലരീതിയില്‍ മുന്നോട്ട്‌ പോവുകയാണ്‌ താന്‍ ഇപ്പോള്‍. പറയുന്നവര്‍ പറഞ്ഞുകൊണ്ട്‌ ഇരിക്കുകയല്ലേ? ഇതിനെകുറിച്ച്‌ തനിക്ക്‌ ഒന്നും പറയാനില്ലെന്നും ശാലു മോനോന്‍ പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കവെയാണ്‌ ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത്‌ തനിക്കല്ല സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്‌ത്രീയ്‌ക്കാണെന്ന സരിത എസ്‌ നായര്‍ വെളിപ്പെടുത്തിയത്‌. ഇവര്‍ ഒരുമിച്ചുള്ള ചില ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പക്കല്‍ ഉണ്ടെന്നും ഇത്‌ ഉപയോഗിച്ച്‌ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയതായും സരിത ആരോപിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News