Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 11:06 am

Menu

Published on February 3, 2016 at 4:14 pm

വിവാഹത്തലേന്ന് വധു ഒളിച്ചോടി; വരന്‍ എന്ത് ചെയ്തു എന്നറിയാമോ…?

bride-escape-before-marriage

കണ്ണൂർ : വിവാഹത്തിന്  മുമ്പ്‌  വരനോ വധുവോ ഒളിച്ചോടുന്നത് അത്രപുതുമയുള്ള  സംഭവമൊന്നുമല്ല നമ്മുടെ നാട്ടിൽ.അങ്ങനെയുള്ളപ്പോൾ  വിവാഹം മുടങ്ങുകയോ നീട്ടിവെക്കുകയോ ഒക്കെയാണ് പതിവ്.എന്നാല്‍ ഇവിടെ ഇതൊന്നുമല്ല സംഭവിച്ചത്.വധു ഒളിച്ചോടിയ വിവരം അറിഞ്ഞ വരനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ രംഗത്തെത്തി. നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആഘോഷമായി വിവാഹം നടത്തുകയും ചെയ്തു.

കയരളം കൊവുപ്പാടിയിലെ പരേതനായ പി.പി. നാരയണന്‍ യശോധ ദമ്പതികളുടെ മകനായ ധനേഷിനാണ്‌ നാട്ടുകാര്‍ വധുവിനെ കണ്ടെത്തി നല്‍കിയത്‌. നാറാത്തെ വാച്ചാപുരം പി.ഷാജിയുടെയും പി.പി.ശാന്തയുടെയും മകള്‍ ആര്യയാണ്‌ വിവാഹത്തിന്‌ തയ്യാറായത്‌. വിവാഹത്തിന്‌ രണ്ട്‌ ദിവസം മുമ്പാണ്‌ ധനേഷിന്റെ പ്രതിശ്രുത വധു ഒളിച്ചോടിയത്‌. വിവാഹത്തിന്‌ ഇഷ്‌ടക്കേട്‌ പ്രകടിപ്പിക്കാത്ത യുവതി വിവാഹത്തിനുള്ള വസ്‌ത്രങ്ങളും മറ്റ്‌ സാധനങ്ങളും വാങ്ങിക്കുന്നതിന്‌ വരന്റെ വീട്ടുകാരോടൊപ്പം പോയിരുന്നു. മൂന്നു ജോഡി ചെരുപ്പുകളും ആവശ്യത്തിലേറെ സാധനങ്ങളും വാങ്ങിയ യുവതി ഇതിനുശേഷമാണ്‌ പത്തനംതിട്ടക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയത്‌.നാറാത്തെ ഇ കെ നായനാര്‍ സ്മാരക വായനശാലയില്‍ വെച്ചായിരുന്നു വിവാഹം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News