Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:46 am

Menu

Published on February 23, 2016 at 3:05 pm

ഫേസ്ബുക്കിൽ നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്തവരെ ഇനി കണ്ടെത്താം

this-new-app-lets-you-see-who-deleted-you-on-facebook

ഫേസ്ബുക്കിൽ ധാരാളം സുഹൃത്തുക്കൾ ഉള്ളവരാണ്  നമ്മളിൽ  ഭൂരിഭാഗം പേരും. എന്നാൽ ചിലപ്പോൾ ഫ്രെണ്ട് ലിസ്റ്റ് എടുത്ത് നോക്കിയാൽ ചിലരെയൊന്നും കണ്ടെന്ന് വരില്ല.അവര്‍ ഫേസ്ബുക്കില്‍ നിന്ന് പുറത്തു പോയി പിന്നെ തിരിച്ച് വന്നതാണോ അതോ നമ്മളെ അണ്‍ഫ്രണ്ട് ചെയ്തതാണോയെന്ന കാര്യം നമ്മളെയെല്ലാം കുഴക്കും  . കാരണം അണ്‍ഫ്രണ്ട് ചെയ്തവരെയും ബ്ലോക്ക് ചെയ്തവരെയും കണ്ടെത്താന്‍ നിലവില്‍ ഫേസ്ബുക്കില്‍ സംവിധാനമില്ല. എന്നാൽ ഫേസ്ബുക്കിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ നിങ്ങളെ ബ്ലോക്കു ചെയ്തവരെയും അണ്‍ഫ്രണ്ട് ചെയ്തവരെയും കണ്ടെത്താന്‍ നിങ്ങളെ സഹായിക്കാന്‍ പുതിയ ആപ് എത്തിയിരിക്കുന്നു.ഏതെല്ലാം സുഹൃത്തുക്കളാണ് തങ്ങളുടെ എഫ്ബി അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുന്നതെന്നും ആരെല്ലാം ഓണ്‍ലൈനില്‍ ഉണ്ടെന്നും ആപ്പ് പറയും. ‘Who Deleted Me on Facebook’എന്ന ആപ് ഉപയോഗിച്ച് നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്യുന്നവരെ അപ്പപ്പോള്‍ തിരിച്ചറിയാം. എന്നാല്‍ മുമ്പ് നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്തവരെ കണ്ടെത്താന്‍ ഈ ആപ്പിനാവില്ല. ആപ് ആക്ടിവേറ്റ് ചെയ്യുന്നതു മുതല്‍ നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് ആരൊക്കെയാണെന്ന് പറയാന്‍ ആപ് റെഡി. ട്വിറ്ററിന്റെ ‘ഹൂ അണ്‍ഫോളോവിഡ്‌ മി’ എന്ന ആപ്ലിക്കേഷന്‌ സമാനമായാണ്‌ ‘ഹൂ ഡിലീറ്റഡ്‌ മി ഓണ്‍ ഫേസ്‌ബുക്കും’ പ്രവര്‍ത്തിക്കുന്നത്‌. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന്‌ നേരിട്ട്‌ ‘ഹൂ ഡിലീറ്റഡ്‌ മീ ഓണ്‍ ഫേസ്‌ബുക്ക്‌’ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News