Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 5:44 am

Menu

Published on March 9, 2016 at 4:37 pm

ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ട യുവാവിന് അശ്വതി ജ്വാല നല്‍കിയ ചുട്ട മറുപടി

mans-post-lcomment-against-social-worker-aswathy-jwala

ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീലകമന്റിട്ട യുവാവിന് സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാലയുടെ ചുട്ടമറുപടി. അശ്വതി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വാര്‍ത്താ പോസ്റ്റിനാണ് യുവാവ് അശ്ലീല കമന്റിട്ടത്. ഈ ചുണ്ട് കടിച്ച് പറിയ്ക്കട്ടേ എന്നായിരുന്നു യുവാവിന്റെ കമന്റ്. നിന്റെ അമ്മയോടോ സഹോദരിയോടോ ചോദിച്ച് നോക്കൂ എന്നായിരുന്നു അശ്വതിയുടെ മറുപടി. മറുപടി കൊണ്ട് തൃപ്തിപ്പെടാത്ത യുവാവ് വീണ്ടും മറ്റൊരു അശ്ലീല കമന്റ് പോസ്റ്റ് ചെയ്തു. ഇതോടെ മറ്റു പലരും ചീത്തവിളിയുമായി തിരിഞ്ഞതോടെ യുവാവ് ക്ഷമാപണം നടത്തുകയായിരുന്നു. തെറ്റ് തനിക്ക് മനസിലായെന്നും അറിവില്ലായ്മകൊണ്ടാണ് സംഭവിച്ചതെന്നും യുവാവ് പറയുന്നു.തെരുവില്‍ അലയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ജ്വാല ഫൗണ്ടേഷന്‍ അശ്വതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്.

Man's-post-lcomment-against-Social-Worker-Aswathy-Jwala

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News