Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 16, 2025 2:35 am

Menu

Published on August 1, 2016 at 12:55 pm

കാറിടിപ്പിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കാമുകിയുടെ അമ്മയ്ക്കും സഹേദരിക്കുമെതിരെ കേസ് വേണ്ടെന്ന് യുവാവ്

girl-friends-mother-and-brother-attacked-man

കൊട്ടാരക്കര:കാറിടിപ്പിപ്പിച്ച് കൊല്ലാൻ   ശ്രമിച്ച കാമുകിയുടെ അമ്മയ്ക്കും  സഹേദരിക്കുമെതിരെ  കേസ് വേണ്ടെന്ന് യുവാവ്.സഹപാഠിയായ പെൺകുട്ടിയുടെ അമ്മയും സഹോദരനും കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത് കഴിഞ്ഞദിവസങ്ങളിൽ ഏറെ ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. പുനലൂര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന്‍ അരിഞ്ഞാണി വീട്ടില്‍ പോള്‍ മാത്യുവിനെ (19) യാണ് കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചത്.

നല്ല സുഹൃത്തായതാണോ ഇവര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന ചോദ്യവുമായി പോള്‍ മാത്യു. എങ്കിലും തന്നെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചവരോട് ഒട്ടും വിരോധമില്ല. തന്റെ ഗേള്‍ ഫ്രെണ്ടിന്റെ അമ്മയ്ക്കും സഹോദരനുമെതിരെ കേസ് എടുക്കരുതെന്നണ് പോള്‍ മാത്യുവിന്റെ നിലപാട്.

അടൂരിലെ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് പോള്‍ മാത്യു. പത്താം ക്ലാസ് വരെ കൂടെ പഠിച്ച പുനലൂര്‍ വാളക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇപ്പോഴും സൗഹൃദം പുലര്‍ത്തിയിരുന്നു. ഇതാണ് പോള്‍ മാത്യുവിന് വിനയായത്. വെറും സൗഹൃദം മാത്രമാണ് പെണ്‍കുട്ടിയുമായുള്ളതെന്ന് പോള്‍ മാത്യു പറയുന്നതെങ്കിലും ആരും അത് വിശ്വസിക്കുന്നില്ല. ഇവര്‍ തമ്മില്‍ പ്രണയമാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിശ്വസിക്കുന്നു. ഇക്കാര്യം അടുത്ത കാലത്താണ് പെണ്‍വീട്ടുകാര്‍ അറിഞ്ഞത്. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പിടിച്ചില്ല.

സാമ്പത്തികമായി ഇരുകൂട്ടരും നല്ല സ്ഥിതിയിലാണ്. പലപ്പോഴും പോള്‍ മാത്യു പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടു പോകാറുണ്ടത്രെ. ഇതറിഞ്ഞതോടെ വീട്ടില്‍ ഒച്ചപ്പാടായി. പെണ്‍കുട്ടിയെ കുറേ തല്ലി നോക്കി. ഇതും ഫലിക്കാതെ വന്നപ്പോള്‍ നിരീക്ഷണം തുടങ്ങി. ഇതാണ് പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോളേജിലേക്കിറങ്ങിയ പെണ്‍കുട്ടിയുടെ പിന്നാലെ അവളുടെ അമ്മ സൂസന്‍ എബ്രഹാമും സഹോദരന്‍ അഭയും ഇറങ്ങി. കാറില്‍ സൂസനും അഭയും വീട്ടില്‍ നിന്നും പുറപ്പെട്ടു. പോള്‍ മാത്യുവും പെണ്‍കുട്ടിയും കൊട്ടാരക്കര ഭാഗത്തേയ്ക്ക് ബൈക്കില്‍ പോകുന്നത് കണ്ടുവെന്ന് ആരോ ഫോണില്‍ അറിയിച്ചതോടെ യാത്ര അങ്ങോട്ടെക്കായി.

പിന്നാലെ പാഞ്ഞെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരിച്ചുപോകാന്‍ തുടങ്ങിയപ്പോഴാണ് കിഴക്കേത്തെരുവ് ഭാഗത്ത് നിന്നും പുനലൂര്‍ ഭാഗത്തേക്ക് പോള്‍ മാത്യു തിരികെ പോകുന്നത് കണ്ടത്. കിഴക്കേത്തെരുവ് സ്‌കൂളിലെ അദ്ധ്യാപികയായ അമ്മയെ കൊണ്ടുവിട്ട ശേഷം തിരികെ പോവുകയായിരുന്നുവെന്നാണ് പോള്‍ മാത്യു പറയുന്നത്. എന്തായാലും ചോദ്യത്തിനും ഉത്തരത്തിനും കാത്ത് നില്‍ക്കാതെ കാറിടിപ്പിച്ച് കൊല്ലാന്‍ തന്നെ സൂസനും അഭയും തീരുമാനിച്ചു. കണ്ണ് ചിമ്മിത്തുറക്കും മുമ്പേ പോള്‍ മാത്യുവിന്റെ ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറ്റി. തെറിച്ചു പോയ ബൈക്ക് സമീപത്തെ കുഴിയില്‍ തല കുത്തി വീണു.

റോഡില്‍ തെറിച്ചു വീണ പോള്‍ മാത്യും ചാടി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും കാറില്‍ നിന്നും സൂസനും അഭയും ചാടി ഇറങ്ങി. പിന്നെ പൊതിരെ തല്ലി. ചെങ്ങമനാട് അരോമ ഓഡിറ്റോറിയത്തിന് സമീപം നടന്ന അപകടത്തിന്റെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അവര്‍ കണ്ടത് പരിക്കേറ്റു വീണ യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതാണ്. ഇതോടെ നാട്ടുകാരും ഇടപെട്ടു. പൊലീസുമെത്തി. ആശുപത്രിയിലെത്തിയ പോള്‍ മാത്യു കേസ് എടുക്കരുതെന്ന് കേണ് അപേക്ഷിച്ചു. എന്നാല്‍ നാട്ടുകാരുടെ മൊഴിയില്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞതോടെയാണ് എല്ലാം യുവാവ് തുറന്നു പറഞ്ഞത്.

News Credict:marunadanmalayali

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News