Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 9:31 pm

Menu

Published on August 6, 2016 at 1:59 pm

യുവാവിന്റെ മൊബൈല്‍ ഫോണും പെന്‍ ഡ്രൈവും പരിശോധിച്ച പോലീസ് ഞെട്ടി….

man-arrested-for-morphing-girls-photos

ആലപ്പുഴ ∙ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതിയുടെ മൊബൈലും പെൻഡ്രൈവും കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. മൊബൈലിലും പെന്‍ ഡ്രൈവിലുമായി കണ്ടെത്തിയത് പതിനായിരത്തോളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഉമ്പര്‍നാട് കളിയിക്കല്‍ വടക്കതില്‍ സ്വദേശി നിഥിന്‍ സുകുമാര്‍(23) ആണ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ഡട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ 11 ഓടെ കീഴടങ്ങിയിരുന്നത്. സമീപപ്രദേശത്തേതുള്‍പ്പടെ ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിട്ടുള്ളതായി പ്രദേശവാസികളായ യുവാക്കള്‍ പറഞ്ഞു.

പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും ബന്ധുവീടുകളിലും മറ്റും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിക്കപ്പെടുമെന്നു ഉറപ്പായപ്പോളാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയതെന്നു പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ രണ്ടു സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.

സമീപവാസിയായ യുവതിയുടെ ഫോണിലേക്കു അവരുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്ന് ഫോണ്‍ വന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് നിഥിനാണ് കുറ്റവാളി എന്നു നാട്ടുകാര്‍ കണ്ടെത്തിയത്. ചിലത് ഒറിജിനലാണെന്നും സംശയവുമുണ്ടെന്ന പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News