Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 6:35 pm

Menu

Published on September 2, 2016 at 10:15 am

മതസൗഹാർദ്ദറാലി വാഹനത്തിന്റെ താക്കോൽദാനം ഡോ.ബോബി ചെമ്മണൂർ നിർവഹിച്ചു

bobby-chemmanur-inaugurated-mathasauhardha-rally

കോഴിക്കോട് : മതസൗഹാർദ്ദസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മതസൗഹാർദ്ദ റാലിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കിഡ്സൺകോർണറിൽ വാച്ഛ്ക് ഹുസൈൻ മടവൂർ നിർവ്വഹിച്ചു.മതസൗഹാർദ്ദ റാലി വാഹനത്തിൻറെ താക്കോൽദാനം ഡോ.ബോബി ചെമ്മണൂർ റിട്ടയേർഡ് ജഡ്ജി ശാന്തകുമാരിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.ദോ .ആർസു മുഖ്യ പ്രഭാഷണംനടത്തി.ചടങ്ങിൽ എം.വി. കുഞ്ഞാമു (പ്രസിഡണ്ട്,ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ),സിനിമ സീരിയൽ താരമായ ഡോ.ഷീല,റാലി ക്യാപ്റ്റൻ സണ്ണിജോസഫ്,തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

എല്ലാ ചോരയുടെയും നിറം ചുവപ്പാണ്,അതിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല.അതുകൊണ്ട് ജാതിമതകക്ഷി രാഷ്ട്രീയങ്ങൾക്കതീതമായ് എല്ലാവരും പരസ്പരം പൊറുത്തുകൊണ്ടും സ്നേഹിച്ചുകൊണ്ടും ഒന്നായ ജീവിക്കാനുള്ള ആഹ്വാനവും “സ്നേഹംകൊണ്ട് ലോകം കീഴടക്കുക” എന്ന സന്ദേശവും ബോബി ചെമ്മണൂർ തൻറെ പ്രസംഗത്തിലൂടെ നൽകി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News