Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 11:47 pm

Menu

Published on September 9, 2016 at 3:53 pm

മൃതദേഹങ്ങള്‍ പുറത്തെടുത്ത് പുതുവസ്ത്രങ്ങളണിയി ച്ച് ശിരസ്സിലേറ്റി തെരുവിലൂടെ നടത്തിക്കും;ഇന്തോനേഷ്യക്കാർ മരിച്ചവരെ ഓര്‍ക്കുന്നത് ഇങ്ങനെ

manene-festival-in-indonesia-sees-bodies-of-dead-relatives-dug-up-and-dressed

മരിച്ചുപോയ ബന്ധുക്കളെ ഓര്‍മിക്കുന്നതിനായി വര്‍ഷാവര്‍ഷം അവരുടെ മൃതദേഹങ്ങള്‍ ശവക്കല്ലറകളില്‍നിന്ന് പുറത്തെടുത്ത് പുതുവസ്ത്രങ്ങളണിയിച്ച്‌ തെരുവിലൂടെ എഴുന്നള്ളിക്കുന്നു. ‘മാ-നേന്‍’ ചടങ്ങിലൂടെ മരിച്ചവരോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ഇന്തോനേഷ്യക്കാര്‍ .നൂറിലേറെ വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇങ്ങനെ പുറത്തെടുത്തുകൊണ്ടുനടക്കുന്നു. പ്രത്യേക രീതിയില്‍ സംസ്കരിക്കുന്നതിനാല്‍ കാര്യമായ കേടുപാടുകള്‍ കൂടാതെ മൃതദേഹങ്ങള്‍ കല്ലറകളില്‍ അവശേഷിക്കും.

Ma'nene-Festival-in-Indonesia-sees-bodies-of-dead-relatives-dug-up-and-dressed

ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി മലനിരകളിലാണ് ടൊറാജ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കു്നത്. മൃതദേഹങ്ങളുടെ ശുദ്ധീകരണ ആഘോഷം എന്നാണ് ഈ ആചാരത്തിന്റെ പേര്. കല്ലറകളില്‍നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങളെ കുളിപ്പിച്ച്‌ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ അണിയിച്ച്‌ കൂളിങ് ഗ്ലാസ് ധരിപ്പിച്ച്‌ തെരുവിലൂടെ കൊണ്ടുപോവുകയാണ് ഇതിന്റെ രീതി.

dead-body

ശവസംസ്കാരത്തെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായാണ് ടൊറാജക്കാര്‍ കരുതുന്നത്. തങ്ങളുടെ മുന്‍ഗാമികളോടും ഗോത്രത്തലവന്മാരോടും സുഹൃത്തുക്കളോടുമൊക്കെയുള്ള ആദരവെന്നോണമാണ് ഈ ആചാരം കൊണ്ടാടുന്നത്. ആചാരത്തിന് ശേഷം വസ്ത്രങ്ങള്‍ ഒഴിവാക്കി മൃതദേഹം വീണ്ടും കല്ലറയില്‍ അടയ്ക്കും.

dead (2)

മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകള്‍ക്ക് അരികിലാണ് ഇവര്‍ താമസിക്കുന്നതും.‘മാ-നേന്‍’ ചടങ്ങിനായി മൃതദേഹങ്ങൾ സംസ്കരിക്കുന്നത് മമ്മികളായാണ്.മൃതദേഹം എംബാം ചെയ്ത് മമ്മികളാക്കിയാണ് കുഴിമാടത്തിൽ അടക്കുക.ഓരോ വർഷവും ഇത്തരത്തിൽ ചടങ്ങുകൾ നടത്തുമ്പോൾ അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാം എന്ന് ചിലരെങ്കിലും ഓര്‍ത്തിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News