Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മരിച്ചുപോയ ബന്ധുക്കളെ ഓര്‍മിക്കുന്നതിനായി വര്‍ഷാവര്‍ഷം അവരുടെ മൃതദേഹങ്ങള്‍ ശവക്കല്ലറകളില്‍നിന്ന് പുറത്തെടുത്ത് പുതുവസ്ത്രങ്ങളണിയിച്ച് തെരുവിലൂടെ എഴുന്നള്ളിക്കുന്നു. ‘മാ-നേന്‍’ ചടങ്ങിലൂടെ മരിച്ചവരോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ഇന്തോനേഷ്യക്കാര്‍ .നൂറിലേറെ വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇങ്ങനെ പുറത്തെടുത്തുകൊണ്ടുനടക്കുന്നു. പ്രത്യേക രീതിയില്‍ സംസ്കരിക്കുന്നതിനാല്‍ കാര്യമായ കേടുപാടുകള്‍ കൂടാതെ മൃതദേഹങ്ങള്‍ കല്ലറകളില്‍ അവശേഷിക്കും.

ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി മലനിരകളിലാണ് ടൊറാജ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കു്നത്. മൃതദേഹങ്ങളുടെ ശുദ്ധീകരണ ആഘോഷം എന്നാണ് ഈ ആചാരത്തിന്റെ പേര്. കല്ലറകളില്‍നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങളെ കുളിപ്പിച്ച് പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ അണിയിച്ച് കൂളിങ് ഗ്ലാസ് ധരിപ്പിച്ച് തെരുവിലൂടെ കൊണ്ടുപോവുകയാണ് ഇതിന്റെ രീതി.

ശവസംസ്കാരത്തെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായാണ് ടൊറാജക്കാര്‍ കരുതുന്നത്. തങ്ങളുടെ മുന്‍ഗാമികളോടും ഗോത്രത്തലവന്മാരോടും സുഹൃത്തുക്കളോടുമൊക്കെയുള്ള ആദരവെന്നോണമാണ് ഈ ആചാരം കൊണ്ടാടുന്നത്. ആചാരത്തിന് ശേഷം വസ്ത്രങ്ങള്‍ ഒഴിവാക്കി മൃതദേഹം വീണ്ടും കല്ലറയില്‍ അടയ്ക്കും.

മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകള്‍ക്ക് അരികിലാണ് ഇവര്‍ താമസിക്കുന്നതും.‘മാ-നേന്‍’ ചടങ്ങിനായി മൃതദേഹങ്ങൾ സംസ്കരിക്കുന്നത് മമ്മികളായാണ്.മൃതദേഹം എംബാം ചെയ്ത് മമ്മികളാക്കിയാണ് കുഴിമാടത്തിൽ അടക്കുക.ഓരോ വർഷവും ഇത്തരത്തിൽ ചടങ്ങുകൾ നടത്തുമ്പോൾ അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാം എന്ന് ചിലരെങ്കിലും ഓര്‍ത്തിരിക്കും.
Leave a Reply