Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുക്കെല്ലാം ജീവിക്കാൻ അത്യാവശ്യമുള്ള കാര്യമാണ് പണം.ചിലര്‍ പരാതി പറയുന്നതു കേള്‍ക്കാം, കയ്യില്‍ കാശിരിയ്‌ക്കുന്നില്ല, എത്രയുണ്ടാക്കിയിട്ടുമെന്ന്. നമുക്കോരോരുത്തര്‍ക്കും ഇതു ചിലപ്പോള്‍ അനുഭവത്തിലുമുണ്ടാകും.എത്ര കഷ്ടപ്പെട്ടിട്ടും പണമുണ്ടാക്കിയിട്ടും പണം കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍ ഇതിന് പരിഹാരമായി ചെയ്യാവുന്ന, ഇതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കാവുന്ന വഴികളുണ്ട്. അവയെക്കുറിച്ച് അറിയൂ ….
വീട് ദിവസവും വൃത്തിയാക്കുക, അനാവശ്യമായവ നീക്കുക. ഇവ അടിഞ്ഞു കൂടിക്കിടക്കുന്നത് ലക്ഷ്‌മീദേവിയെ പടിയ്‌ക്കു പുറത്തു നിര്‍ത്തും.

ഇതുപോലെ വീടിന്റെ കിഴക്കുഭാഗത്ത് ആല്‍മരം പാടില്ല. ഇത് ഐശ്വര്യത്തിന് തടസം നില്‍ക്കും.
ദിവസവും രാവിലെ പുതിയ പൂക്കള്‍ ദൈവത്തിനു സമര്‍പ്പിയ്‌ക്കാം. പഴയ പൂക്കള്‍ മാറ്റുക, ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും.

വീട്ടിലെ പൂജാമുറിയ്‌ക്കു സമീപം ചെരിപ്പുകളോ സോക്‌സോ സൂക്ഷിയ്‌ക്കരുത്. ചെരിപ്പു കഴിവതും പുറത്തു വയ്‌ക്കുക.
ഭക്ഷണമുണ്ടാക്കുമ്പോള്‍ ആദ്യം അല്‍പം പശുവിന്, അല്ലെങ്കില്‍ നായയ്‌ക്കു കൊടുക്കുക.
വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് ഐശ്വര്യദായകമാണ്. മുള്ളുള്ള സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്‌ക്കുകയുമരുത്.

പാലുള്‍പ്പെടെയുള്ള യാതൊരു പാലുല്‍പന്നങ്ങളും തുറന്നു വയ്‌ക്കരുത്. എപ്പോഴും അടച്ചു സൂക്ഷിയ്‌ക്കുക.
തുളസി വീട്ടില്‍ നല്ലതു തന്നെ. എന്നാല്‍ ഇതൊരിയ്‌ക്കലും തെക്കുഭാഗത്തു വയ്‌ക്കരുത്.
Leave a Reply