Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പത്ത് മാസം മുമ്പ് തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുകാരിയെ കണ്ടെത്തി.കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഭാര്യയും ഭര്‍ത്താവും പിടിയിലായി. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ ക്ഷേത്രപരിസരത്തുനിന്നുമാണ് മുത്തുകുമാര്‍ (41), ഭാര്യ സരസു (40) എന്നിവരെ അറസ്റ്റുചെയ്തത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ നിന്നും കഴിഞ്ഞ ക്രിസ്തുമസ് ദിവസമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.ഒമ്പതുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. 2015 ഡിസംബര്‍ 25ന് വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സുജ ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് പരിചയപ്പെട്ട മുത്തു സരസു ദമ്പതികളെ കൂട്ടിന് കൊണ്ടുപോയി. ഭക്ഷണം വാങ്ങി നല്‍കാമെന്നുപറഞ്ഞ് കുഞ്ഞുമായി പോയ ദമ്പതികള്‍ മടങ്ങിവരാത്തതിനെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതറിഞ്ഞത്. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പേരാമംഗലം സിഐ മണികണ്ഠന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ഷാഡോ പൊലീസിനും അന്വേഷണച്ചുമതല നല്‍കിയിരുന്നു. പ്രതികള്‍ തൂത്തുക്കുടിയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് തൂത്തുക്കുടിയിലേക്ക് പോയത്.
ഒമ്പതുമാസംകൊണ്ട് അഭിരാമി കാര്‍ത്തികയായി മാറി. അമ്മ, അച്ഛന്‍ എന്ന് കൊഞ്ചിവിളിച്ച നാവില്‍ തമിഴ്ഭാഷയും. അമ്മയില്‍ നിന്ന് തന്നെ കവര്‍ന്ന സരസു അമ്മയും മുത്തു അപ്പയുമായി. സുജ എന്ന യഥാര്‍ഥ അമ്മയേയും കുമാരന്‍ എന്ന അച്ഛനേയും രണ്ടേകാല്‍ വയസ്സുകാരി അഭിരാമി മറന്നു. അതുകൊണ്ടുതന്നെ സുജ മകളേ എന്ന നിലവിളിയുമായി ചേര്‍ത്തുപിടിച്ചപ്പോള്‍ അഭിരാമി സരസുവിനെ നോക്കി ‘അമ്മാ’ എന്ന് ആര്‍ത്തുവിളിച്ചു കരഞ്ഞു. ‘ഞാനല്ലേ അമ്മ’ എന്ന സുജയുടെ വാക്കുകള്‍ കുഞ്ഞിനു മനസ്സിലായില്ല. അവള്‍ വാവിട്ടു കരഞ്ഞു. തട്ടിക്കൊണ്ടുപോയതെങ്കിലും പൊന്നുപോലെ നോക്കിയ മകളുടെ കരച്ചിലില്‍ സരസുവും വിതുമ്പി. ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്ക് സാക്ഷിയായി പൊലീസുകാരും. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള നിഴല്‍ പോലീസാണ് പിടികൂടിയത്. ഗുരുവായൂര്‍ എസിപി പി.ശിവദാസന്‍, പേരാമംഗലം സിഐ മണികണ്ഠന്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്‌ഐ ഡേവിസ്, അന്‍സാര്‍, എഎസ്‌ഐമാരായ സുവ്രതകുമാര്‍, റാഫി, എസ്‌സിപിഒ ഗോപാലകൃഷ്ണന്‍, സിപിഒമാരായ ഉല്ലാസ്, ജീവന്‍, പഴനിസ്വാമി, ലിഗേഷ്, സിപിഒ രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Leave a Reply