Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:48 am

Menu

Published on November 2, 2016 at 3:58 pm

ഹരിശ്രീ അശോകന്‍റെ മകളെന്ന പേരില്‍ സോഷ്യല്‍ മീഡിയ അവഹേളിച്ച പെണ്‍കുട്ടിയെക്കുറിച്ച് യുവാവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു…

social-medias-trolling-of-a-dark-skinned-bride

കഴിഞ്ഞ കുറച്ച്  ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പെണ്‍കുട്ടിയെക്കുറിച്ചുള്ള യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു. സുന്ദരനായ വെളുത്ത പയ്യനെ വിവാഹം ചെയ്തതിന്‍റെ പേരില്‍ ഏറെ അവഹേളനം സഹിച്ച മലയാളി പെണ്‍കുട്ടി. സിനിമാ നടന്‍ ഹരിശ്രീ അശോകന്‍ ഇവരുടെ കല്യാണ ഫോട്ടോയില്‍ ഉള്പ്പെട്ടതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മകളും മരുമകനും എന്ന പേരിലാണ് ഫോട്ടോ വൈറലായത്.  തുടര്‍ന്ന് തന്റെ മകളല്ല ഇതെന്നു പറഞ്ഞ് കുടുംബത്തിന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.

fb-post

സമൂഹ മാദ്ധ്യമങ്ങളില്‍ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരില്‍ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. എന്നാല്‍ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാന്‍ വിനീതപൂര്‍വം ഏവരെയും അറിയിച്ചുകൊള്ളുന്നു .അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രം കൂടി ഞാന്‍ എവിടെ ഷെയര്‍ ചെയ്യുന്നു.

എന്നാല്‍ ഹരിശ്രീ അശോകന്‍റെ ഈ സമീപനത്തെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുടുംബ ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നതിന് പകരം താന്‍ പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ എടുത്ത ഫോട്ടോ ആണിതെന്നു പറയാനുള്ള മാന്യത കാണിച്ചില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇവിടെയും ആ പെണ്‍കുട്ടി അവഹേളിക്കപ്പെടുകയായിരുന്നു.

fb

യുവാവിന്‍റെ ഫേസ്ബുക് പോസ്റ്റ്‌ കാണാം…

പ്രിയപ്പെട്ട സഹോദരി മാപ്പ്…..

വികൃതമായ നമ്മുടെ സമൂഹത്തിനു മുന്നില്‍ അപഹസിക്കപ്പെട്ട നിന്നെ ഓര്‍ത്തു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല..
വാട്‌സപ്പ് ഗ്രുപ്പുകളിലെ ഫോര്‍വേഡിംഗ് മെസ്സെജുകളില്‍ കഴിഞ്ഞ ദിവസം നിറഞ്ഞു നിന്നതു നീ ആയിരുന്നില്ലെ……
മാനസിക വൈകൃതം ബാധിച്ചവരുടെ പുതിയ ഇര…….
അവര്‍ക്കു വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു….
വെളുപ്പ് മാത്രമാണു സൗന്ദര്യമെന്നു വിശ്വസിക്കുന്ന മനൊവൈകല്യമുളളവരുടെ കൂടെയാണു കുട്ടി നമ്മള്‍ ജീവിക്കുന്നതു, അവരുടെ കണ്ണില്‍ നീ സുന്ദരി ആയിരിക്കില്ല…നിഷ്‌കളങ്കമായ ആ പുഞ്ചിരിയുടെ സൗന്ദര്യം തിരിച്ചറിയുന്നവര്‍ക്കു നീ മുത്താണു…
ജന്മാന്തരങ്ങള്‍ തപസ്സിരുന്നാല്‍ കിട്ടാത്ത വലിയ നിധി……..
ഈ സഹോദരിയെ സ്വന്തമാക്കിയ കൂട്ടുകാരാ നീ ഭാഗ്യവാനാണു, കാപട്യം ഇല്ലത്ത ആ പുഞ്ചിരി നിനക്കു എന്നും ആസ്വദിക്കാമല്ലോ…..
നിനക്കു അഭിമാനത്തോടേ തോളോടു ചേര്‍ത്ത് പിടിച്ചു എവിടെയും ഈ മുത്തിനെ കൊണ്ടു നടക്കാം, വെളുപ്പില്‍ സൗന്ദര്യം കണ്ടെത്തുന്ന കാമ കണ്ണുകള്‍ ഇവളുടെമേല്‍ പതിക്കില്ലല്ലോ…..
ഒരുപാട് പ്രതീക്ഷകളൊടെ സന്തോഷകരമായ ജീവിതതിലെക്കു കാലെടുത്തുവെച്ച ഇവരെ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി അപമാനിക്കാന്‍ ശ്രമിച്ചവന്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണു ചെയ്തത്…തൊലിവെളുപ്പും ഇറുകിയ വസ്ത്രത്തില്‍ തെറിച്ചുനില്‍ക്കുന്ന ശരിരഭാഗവും സൗന്ദര്യ ലക്ഷണം ആണെന്നു തെറ്റിദ്ധരിക്കുന്ന മനോരോഗി…

post

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News