Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 7:31 pm

Menu

Published on November 3, 2016 at 10:36 am

വീടിന്റെ ഓടുകള്‍ തനിയെ പൊട്ടിത്തെറിക്കുന്നു;കാരണമറിയാതെ ഒരു കുടുംബം…!!

roofing-tile-explosion-by-itself

ശാസ്താംകോട്ട:വീടിന്റെ ഓടുകള്‍ തനിയെ പൊട്ടിത്തെറിക്കുന്നു.മാനാമ്പുഴ സന്തോഷ് ഭവനില്‍ സന്തോഷിന്റെ വീടിന്റെ ഓടുകളാണ് പൊട്ടിത്തെറിക്കുന്നത്.മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ശബ്ദത്തോടെ ശക്തിയായി മുകളിലേക്ക് തെറിക്കുകയാണ് ചെയ്യുന്നത്.ഇത് വീട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് .20 വര്‍ഷത്തോളം പഴക്കമുണ്ട് വീടിന്.കഴിഞ്ഞ അഞ്ചുദിവസമായി ഇത്തരത്തില്‍ നടക്കുന്നതായി വീട്ടുകാര്‍ പറയുന്നു.പകലാണ് ഓടുകള്‍ പൊട്ടിത്തെറിക്കുന്നത്. മേല്‍ക്കൂരയില്‍ ഇരുവശങ്ങളിലുമായി എകദേശം ഇരുന്നൂറോളം ഓടുകള്‍ പൊട്ടിയിട്ടുണ്ട്. ഓട് പൊട്ടിയ ഭാഗത്ത് കഴിഞ്ഞദിവസം ചോരാതെ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരുന്നു. ഇത് വൈകുന്നേരത്തോടെ തനിയെ കത്തിക്കരിഞ്ഞതായും സന്തോഷ് പറഞ്ഞു.വിവരമറിഞ്ഞ് കുന്നത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ് വീട്ടിലെത്തി. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News