Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സെര്‍ബിയന്‍ ഫോട്ടോഗ്രാഫര്‍ ദുസാന്‍ സ്‌റ്റോജെന്‍സെവിക്കിന്റെ കാമറയില്‍ വലിയ ലോകം ഒരു ചെറിയ വെള്ളത്തുള്ളിയിലേക്ക് ചുരുങ്ങുന്നു. ഒരു തുള്ളി വെള്ളത്തില്‍ ലോകാത്ഭുതങ്ങളും കൊട്ടാരങ്ങളും കെട്ടിടങ്ങളും അങ്ങനെ ലോകം മുഴുവന്‍ കൊണ്ടുവരാന്‍ കഴിയും ദുസാന്.മാക്രോഫോട്ടോഗ്രഫിയില്‍ അഗ്രഗണ്യനായ ദുസാന്റെ ഏറ്റവും പുതിയ പരീക്ഷണമാണ് ഈ ചിത്രങ്ങള്‍. നേരിട്ട് വസ്തുവിനെ ഫോക്കസ് ചെയ്യുന്നതിന് പകരം വെള്ളത്തുള്ളിയിലെ വസ്തുവിന്റെ പ്രതിബിംബത്തെ ഫോക്കസ് ചെയ്യുന്നു.ദ ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജ്, ചര്‍ച്ച് ഓഫ് സെന്റ് സാവ, ബാഴ്‌സലോണയിലെ സാഗ്രെഡ ഫെമിലിയ, ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്‌റ്റേഷന്‍, ഇസ്താംബൂളിലെ ബ്ലൂ മോസ്‌ക്, എന്നിവയാണ് ദുസാന്‍ ഫോട്ടോഗ്രാഫി പരീക്ഷണത്തിന് വിധേയമാക്കിയത്. അവസാനമായി പകര്‍ത്തിയത് ന്യൂയോര്‍ക്കിലെ അംബരചുംബി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ചിത്രമാണ്.ദുസാന്റെ ഭാഷയില്‍ ഈ വെള്ളത്തുള്ളികള്‍ മൈക്രോകോസ്‌മോസ് ആണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവെച്ച പഠനം ദുസാന്‍ പരീക്ഷിക്കുന്നത് ഇപ്പോഴാണ്
Leave a Reply