Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:46 pm

Menu

Published on November 7, 2016 at 10:11 am

ഗർഭത്തിലിരിക്കെ സഹോദരനെ ഭക്ഷിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

doctors-discover-unborn-fetus-inside-22-year-old-women

ഗർഭാവസ്ഥയിൽ തന്റെ ഒപ്പം വള്ർന്നു വന്ന ഭ്രൂണം ഭക്ഷിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ.സിഡ്നി സ്വദേശിയായ 22കാരിയാണ് നടാഷ ഹെമിംഗ് എന്ന യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. നടാഷയുടെ ഗർഭപാത്രത്തിലുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിനു ശേഷം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വളരെ വിചിത്രമായ കാര്യം ഡോക്ടറുമാർ കണ്ടെത്തുന്നത്.

നീക്കം ചെയ്ത മുഴയിൽ മുടിയും പല്ലും തലച്ചോറിൻറെ അംശവും മനുഷ്യചർമ്മവും അടങ്ങിയ വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതായത്, കേവലം മാംസമോ കൊഴുപ്പോ മാത്രമല്ല, ഒരു ഭ്രൂണത്തിൻറെ അവശിഷ്ടങ്ങൾ എന്ന് തോന്നിപ്പിക്കും വിധമുള്ള വസ്തുക്കളായിരുന്നു ഈ മുഴയിൽ ഉണ്ടായിരുന്നത്.

13 വയസ്സ് മുതൽ ഇടയ്ക്കിടെ തനിക്ക് കഠിനമായി അടിവയറ്റിൽ വേദന ഉണ്ടാകുമായിരുന്നു എന്ന് നടാഷ പറയുന്നു. പക്ഷെ അത് ആർത്തവത്തിൻറെ സ്വാഭാവിക ലക്ഷണമായി കണക്കാക്കി അനുഭവിക്കുക മാത്രമായിരുന്നു തൻറെ മുന്നിലുള്ള പോംവഴി. എന്നാൽ വേദന ഇടയ്ക്കിടെ തുടരുന്നത് പതിവായതോടെ ഒരു വർഷത്തിനു ശേഷം മാതാപിതാക്കൾ നടാഷയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. അസ്വാഭാവികമായി ഒന്നും കണ്ടത്താൻ കഴിഞ്ഞില്ല എന്നും ഈ അടിവയറ്റിലെ ഈ വേദന ആർത്തവവുമായി ബന്ധപ്പെട്ടതാണ് എന്നുമായിരുന്നു അവരുടെയും പക്ഷം.

അങ്ങനെ തുടർന്ന്, ഏകദേശം 10 വർഷത്തോളം ഈ രൂക്ഷമായ വേദനയെ സ്ത്രീസഹജമായ വേദനയായി കണക്കാക്കി നടാഷ അനുഭവിച്ചു. എന്നാൽ നാൾക്കുനാൾ വേദന കഠിനമായതോടെ യുവതി വീണ്ടും വൈദ്യസഹായം തേടി. അൾട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയപ്പോഴാണ് തൻറെ ഗർഭപാത്രത്തിലെ ഭ്രൂണത്തിന് സമമായ ഒരു മുഴയാണ് യഥാർത്ഥ വില്ലൻ എന്ന് ഇവർ തിരിച്ചറിയുന്നത്. തുടർന്ന്, ഡോക്ടറിൻറെ നിർദ്ദേശപ്രകാരം മുഴ നീക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും ചെയ്തു.

നടാഷയുടെ ഗർഭപാത്രത്തിലുണ്ടായിരുന്നത് ഡെർമോയിഡ് സിസ്റ്റ് ആയിരുന്നു എന്ന് ചികിത്സിച്ച ഡോക്ടർ പറയുന്നു. മറ്റു പല കോശങ്ങളെയും ഉത്പാദിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ളവയാണ് ഇത്തരം തടിപ്പുകൾ. സാധാരണയായി ഇത്തരം മുഴകളിൽ മുടിയും എല്ലിൻറെ ഘടനയുള്ള വസ്തുക്കളും കാണാറുണ്ട്, എങ്കിലും അപൂർവ്വമായി മാത്രമേ മറ്റു ശരീരകോശങ്ങളുടെ അംശം ഇതിൽ കാണപ്പെടുകയുള്ളൂ. സ്ത്രീശരീരത്തിൽ ഏതു പ്രായത്തിലും ഡെർമോയിഡ് സിസ്റ്റുകൾ ഉണ്ടാകാമെങ്കിലും പ്രാരംഭ ഗർഭാവസ്ഥയിലായിരിക്കും ഇത്തരം മുഴകൾ പൊതുവേ കണ്ടെത്താൻ കഴിയുന്നത് എന്ന് മാത്രം. ഇത്തരം മുഴകൾ സ്വാഭാവികമായി ഉടയുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ആർത്തവവേദനയായി പലപ്പോഴും ഇത് തെറ്റിധരിപ്പിക്കപ്പെടാറുണ്ട്.

നീണ്ട കാലം താൻ അനുഭവിച്ച വേദനയെ ആർത്തവത്തിൻറെ സാധാരണമായ ഒരു ലക്ഷണമായി മാത്രം കരുതിയവരോട് നടാഷയ്ക്കു പറയാൻ ഒന്നുമില്ല. കൗമാരത്തിൻറെ ആരംഭം മുതൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ച തൻറെ ഗർഭപാത്രത്തിലെ ഈ മുഴ ഒരു പക്ഷെ തൻറെയൊപ്പം ജന്മമെടുത്ത തൻറെ ഇരട്ട സഹോദരൻ/സഹോദരിയോ ആയിരിക്കാം എന്നാണ് തമാശയായി നടാഷ പറയുന്നത്. അമ്മയുടെ ഗർഭപാത്രത്തിൽ വച്ചു ഞാൻ അതിനെ അറിയാതെ ഭക്ഷിച്ചതാണ് എങ്കിലോ. തൻറെ കുടുംബത്തിൽ ജനിച്ചിട്ടുള്ള ഇരട്ടകളുടെ എണ്ണം നോക്കിയാൽ അതിനാണ് സാധ്യത എന്നും ഈ യുവതി പറയുന്നു.

നടാഷയുടെ കുസൃതി നിറഞ്ഞ ഈ വിലയിരുത്തലിനു യാതൊരു ലോജിക്ക് ഇല്ലെങ്കിലും, പല ചിന്തകൾക്കും വഴി തുറക്കാൻ ഈ മനോഭാവം കാരണമായിട്ടുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ ശാരീരികമായി അനുഭവിക്കുന്ന എല്ലാ വേദനകളും ആർത്തവത്തിൻറെ സ്വാഭാവിക ലക്ഷണങ്ങൾ അല്ല തിരിച്ചറിവ് ലോകത്തിന് പകരാൻ ഈ ലോജിക്കില്ലാത്ത ചിന്തകൾക്ക് കഴിഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News