Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:22 am

Menu

Published on March 12, 2015 at 5:49 pm

തിളച്ച എണ്ണപാത്രത്തിൽ ഇരുന്ന് ധ്യാനിക്കുന്ന സന്യാസിയുടെ വീഡിയോ യൂട്യൂബിൽ വൈറലാകുന്നു

a-buddhist-monk-meditating-in-a-hot-oil-container

തിളച്ച എണ്ണപാത്രത്തിൽ ശാന്തമായി ഇരുന്ന് ധ്യാനിക്കുന്ന ഒരു ബുദ്ധ സന്ന്യാസിയുടെ വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. തായ്‌ലന്റിലെ നോങ്ങ് ബുവ ലാംഫു പ്രവിശ്യയില്‍ നിന്നുളള സന്ന്യാസിയുടെ വീഡിയോ ആണ് യൂട്യൂബില്‍ പ്രചരിക്കുന്നത്. വലിയൊരു എണ്ണപാത്രത്തില്‍ കൈകൂപ്പിയിരുന്ന് ധ്യാനിക്കുന്ന സന്ന്യാസിയെയും പാത്രത്തിനു ചുവട്ടില്‍ തീ ആളിക്കത്തുന്നതും വീഡിയോയിൽ കാണാം. സന്ന്യാസി തന്റെ തപ:ശക്തി ഭക്തര്‍ കൊണ്ടുവരുന്ന സാധനങ്ങളില്‍ സ്പര്‍ശിച്ച് പകര്‍ന്നുകൊടുക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. എന്നാൽ ഇപ്പോഴുണ്ടായ സംഭവം തട്ടിപ്പാണെന്ന് പറഞ്ഞ് ജെസ്സെണ്ട എന്ന ശാസ്ത്രാധ്യാപകന്‍ രംഗത്തെത്തി. സന്യാസി ഇരിക്കുന്ന പാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിചിത്രമായ രീതിയിലാണെന്നും അതിന് രണ്ട് പാളികൾ ഉണ്ടായിരിക്കുമെന്നും അതിൽ താപചാലക സംവിധാനം ഒരുക്കിയിരിക്കാനാണ് സാധ്യതയെന്നും ജെസ്സെണ്ട പറയുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കുന്നത് തട്ടിപ്പാണെന്ന് തെളിയിച്ചയാളാണ് ഇദ്ദേഹം. പാത്രത്തില്‍ എണ്ണയൊഴിക്കും മുമ്പ് വെളളമൊഴിച്ചാല്‍ ഇത് അനായാസം കഴിയുമെന്നായിരുന്നു അദ്ദേഹം തെളിയിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News