Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:42 pm

Menu

Published on August 9, 2017 at 2:49 pm

അമ്മ നഷ്ടപ്പെട്ട ആട്ടിന്‍കുട്ടിക്ക് പാലൂട്ടുന്നത് കുഞ്ഞിനെ നഷ്ടമായ വളര്‍ത്തു നായ

a-different-mother-baby-bond

മുണ്ടൂര്‍: മൃഗങ്ങളുടെ പ്രവൃത്തികള്‍ ചിലപ്പോഴൊക്കെ കാണുന്നവര്‍ക്ക് കൗതുകമാകാറുണ്ട്. ഇത്തരത്തിലുള്ള ഒരു കാഴ്ചയാണ് മുണ്ടൂര്‍ നൊച്ചിപ്പുള്ളി കുറുക്കുംപൊറ്റവീട്ടില്‍ ഹരിദാസിന്റെ വീട്ടിലെത്തിയാല്‍ കാണാന്‍ സാധിക്കുക.

ഇവിടെ അമ്മയെ നഷ്ടമായ ആട്ടിന്‍കുട്ടിക്ക് പാലൂട്ടുന്നത് വീട്ടിലെ വളര്‍ത്തു നായയാണ്. ഹരിദാസിന്റെ ഭാര്യ സുധയുടേതാണ് മാതൃശിശുബന്ധത്തിന്റെ പുതു മാതൃകകള്‍ സൃഷ്ടിക്കുന്ന ഈ വളര്‍ത്തുമൃഗങ്ങള്‍. വളര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സുധ ഒരാഴ്ച മുമ്പാണ് പത്തുദിവസമായ അമ്മയെ നഷ്ടമായ ആട്ടിന്‍കുട്ടിയെ വാങ്ങിയത്.

വീട്ടിലെ മറ്റ് ആടുകള്‍ക്കൊപ്പം കുപ്പിപ്പാല്‍ നല്‍കി വളര്‍ത്താമെന്ന് കരുതിയാണ് വാങ്ങിയത്. കിടാവ് എത്തി അടുത്തദിവസം തന്നെ വളര്‍ത്തുനായയായ പപ്പി പ്രസവിച്ചു. ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രസവിച്ച ഉടന്‍ ആ കുട്ടി ചത്തുപോകുകയായിരുന്നു.

അല്‍പസമയത്തിനകം മുലപ്പാല്‍ നിറഞ്ഞ പപ്പി അസ്വസ്ഥത പ്രകടമാക്കാനാരംഭിച്ചു. അപ്പോഴാണ് സുധക്ക് ഒരാശയം മനസിലുദിച്ചത്. അല്‍പം ആശങ്കയോടെയാണെങ്കിലും താന്‍ പുതിയതായി വാങ്ങിയ അമ്മ നഷ്ടമായ ആട്ടിന്‍കുട്ടിയെ തെല്ലുഭയത്തോടെ സുധ പപ്പിക്കരികിലേക്ക് വിട്ടു. എന്നാല്‍ ആദ്യമൊന്നും ആ പരീക്ഷണം വിജയം കണ്ടില്ല.

ഇതോടെ സുധയുടെ ഒറു ചെറുകൈ സഹായമെത്തി. ശേഷം ആട്ടിന്‍കുട്ടിക്കായി പപ്പി മുലപ്പാല്‍ ചുരത്താനാരംഭിച്ചു. വാര്‍ത്ത പരന്നതോടെ ഒട്ടേറെപേരാണ് ഈ അപൂര്‍വ മാതൃശിശു ബന്ധം കാണാനായി സുധയുടെ വീട്ടിലേക്കെത്തുന്നത്.


ചിത്രം കടപ്പാട്: മാതൃഭൂമി

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News