Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 11:48 pm

Menu

Published on October 28, 2016 at 12:50 pm

തത്ത പണി പറ്റിച്ചു… വേലക്കാരിയുമായുള്ള ഭര്‍ത്താവിന്റെ പ്രണയ സല്ലാപം പൊളിച്ചടുക്കി തത്ത..!!

a-family-parrot-exposes-husbands-affair-with-housemaid-in-kuwait

കുവൈത്ത്: തത്തയെ വളര്‍ത്തിയത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല.ഭാര്യയില്ലാത്ത സമയം വീട്ടുടമ തന്റെ വേലക്കാരിയുമായുള്ള അവിഹിത ബന്ധം മനസ്സിലാക്കിയ വീട്ടിലെ വളര്‍ത്തു തത്ത സംഭവം പരസ്യമായി വിളിച്ചു പറഞ്ഞതാണ് കുവൈത്തിലെ ഒരു കുടുംബത്തില്‍ വിവാഹ മോചനം വരെ എത്തിയേക്കാവുന്ന സംഭവത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്.

ഭാര്യയും ഭർത്താവും ഒന്നിച്ചു താമസിക്കുന്ന ഫഌറ്റിൽ അവർക്കു വിവാഹ വാർഷികത്തിനു സമ്മാനമായി ലഭിച്ചതാണ് ഈ തത്തയെ. ഭർത്താവിന്റെ കമ്പനിയിലെ സുഹൃത്തുക്കളാണ് ഇവർക്കു ഓമനതത്തയെ സമ്മാനമായി നൽകിയത്. ഈ തത്തയുടെ വാക്‌സാമർത്ഥ്വം പ്രദേശത്തെല്ലാം പ്രശ്‌നതമായിരുന്നു താനും. ഭാര്യയ്ക്കും ഭർത്താവിനും ജോലി ലഭിച്ചതോടെ ഇവർ വീട്ടിൽ ജോലിയ്ക്കു വേലക്കാരിയെ നിർത്തി.
ഭാര്യ ജോലിയ്ക്കു പോകുമ്പോൾ വേലക്കാരിയുമായുള്ള ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ കഥ ഈ തത്ത ഒരു ദിവസം വിളിച്ചു പറയുകയായിരുന്നു.

ഭർത്താവ് വിവിധ ന്യായങ്ങൾ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും തത്ത വീണ്ടും വീണ്ടും തന്റെ നിലപാടിൽ ഉറച്ചു നിന്നു ദിവസവും ഇതു തന്നെ വിളിച്ചു പറഞ്ഞതോടെ ഭാര്യയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഭർത്താവിനു പിടിച്ചു നിൽക്കാനായില്ല. താൻ വീട്ടിലില്ലായിരുന്നപ്പോൾ വേലക്കാരിയുമായി ഭർത്താവിന് മോശം ബന്ധമുണ്ടെന്നറിഞ്ഞതോടെ ഭാര്യ കലിപ്പിലായി. നേരെ പോലീസിൽ പരാതി കൊടുത്തു. എന്നാല്‍ തത്തയുടെ സാക്ഷി മൊഴി യുവതിയെ തുണച്ചില്ല. മതിയായ തെളിവില്ലെന്നും തത്തയെ സാക്ഷിയായി കണക്കാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കേസ് പൊലീസ് തള്ളി. ടിവിയിലോ മറ്റ് ഇടങ്ങളില്‍ നിന്നോ കേട്ട സംഭാഷണം തത്ത പറയുന്നതാണെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നുമാണ് ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം.സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News