Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 2:52 am

Menu

Published on August 30, 2016 at 1:37 pm

പേഴ്‌സ് എടുക്കാതെ ഓട്ടോയിൽ കയറിയ മുസ്ലിം യുവാവിനോട് ഡ്രൈവർ പറഞ്ഞ മറുപടി….

a-guy-forgot-his-wallet-en-route-to-the-masjid-so-guess-what-this-autowallah-did

നന്മയുള്ള മനുഷ്യര്‍ ചുറ്റുമുണ്ട് എന്ന തിരിച്ചറിവ് ഒരാശ്വാസമാണ്. അത്തരത്തില്‍ മഹാനമക്‌സകനായ ഓട്ടോക്കാരനെ കണ്ടുമുട്ടിയ കാര്യം ഓണ്‍ലൈന്‍ ലോകത്തിന് മുമ്പില്‍ പങ്കുവെക്കുകയാണ് മുംബൈ സ്വദേശിയായ റമീസ് ഷെയ്ക്ക് എന്ന യുവാവ്.വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്കായി ഓഫീസില്‍ നിന്നും തിടുക്കത്തില്‍ ഇറങ്ങുമ്പോള്‍ ഒരു ഓട്ടോക്കാരനെ കണ്ടുമുട്ടിയ കഥയാണ് യുവാവ് ഫേസ്‌ബുക്കിൽ പോസ്റ്റ്  ചെയ്തത് യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം….

26/ഓഗസ്റ്റ്/2016, 1:40 പിഎം: ഓട്ടോ പിടിച്ച് വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്കായി മസ്ജിദില്‍ പോകുകയെന്ന ലക്ഷ്യത്തോടെ ഓഫീസില്‍ നിന്നും തിടുക്കത്തില്‍ ഞാനിറങ്ങി. തിരക്കിട്ട് ഇറങ്ങുന്നതിനിടെ ഓഫീസില്‍ പേഴ്‌സ് മറന്നുവെച്ച കാര്യം ഓട്ടോയില്‍ ഇരുന്ന ശേഷമാണ് എനിക്ക് മനസ്സിലായത്. മസ്ജിദില്‍ ഇറങ്ങി പ്രാര്‍ത്ഥന കഴിയും വരെ(15-20 മിനിറ്റ് നേരം)വെയ്റ്റ് ചെയ്ത് എന്നെ തിരികെ ഓഫീസില്‍ എത്തിക്കണമെന്ന് ഞാന്‍ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. കൂടുതല്‍ വാടക നല്‍കാമെന്നും പറഞ്ഞു.
ഓട്ടോ ഡ്രൈവര്‍(ഓട്ടോയില്‍ കയറുമ്പോള്‍ അദ്ദേഹം കണ്ണാടിയില്‍ ഗണപതി ഉത്സവത്തിന്റെ സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നു) എന്നോട് പറഞ്ഞതിങ്ങനെ-നിങ്ങള്‍ ഭഗവാനെ പ്രാര്‍ത്ഥിക്കാനാണ് പോകുന്നത്. അതിന് ടെന്‍ഷന്‍ അടിക്കേണ്ട. ഞാന്‍ നിങ്ങളെ കൊണ്ടുവിടാം. എനിക്ക് വെയ്റ്റ് ചെയ്യാന്‍ കഴിയില്ല, എനിക്ക് വേഗം പോകേണ്ടതുണ്ട്.
അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഞാന്‍ ഓട്ടോയില്‍ ഇരിപ്പുറപ്പിച്ചു(അല്ലെങ്കില്‍ എനിക്ക് പ്രാര്‍ത്ഥനയില്‍ സമയത്ത് പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല)
മസ്ജിദില്‍ വിട്ട ശേഷം ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം അദ്ദേഹം ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഓഫീസില്‍ തിരിച്ചുപോകാനായി സ്വന്തം പോക്കറ്റില്‍ നിന്നും കുറച്ചു പണമെടുത്ത് നീട്ടി. എനിക്ക് വേണ്ടി കാത്തിരിക്കാന്‍ കഴിയില്ലെങ്കിലും തടസ്സമൊന്നും കൂടാതെ ഞാന്‍ ഓഫീസില്‍ എത്തണമെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടായിരുന്നു. തന്റെ കൈയ്യില്‍ നിന്നും പണം സ്വീകരിക്കുന്നതില്‍ വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്നും അദ്ദേഹം ആത്മാര്‍ത്ഥമായി പറഞ്ഞു….

കാണൂ ശുക്‌ലാജിയെ (ചിത്രത്തിലുള്ള ആള്‍)…സ്റ്റീരിയോടൈപ്പ് ബ്രേക്കര്‍ ആയിരിക്കാം ചിലര്‍ക്ക് ഇദ്ദേഹം… നെറ്റിയില്‍ ചുവപ്പ് ഗോപി വരച്ച ഗണപതി ഭക്തനായ ഒരു ഓട്ടോക്കാരന്‍ വേറൊരു മതവിശ്വാസിയായ വ്യക്തിയുടെ ഈശ്വരപ്രാര്‍ത്ഥന ഉറപ്പുവരുത്താന്‍ ഏതറ്റം വരേയും പോകാന്‍ തയ്യാറാകുമ്പോള്‍….

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News