Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 8:20 pm

Menu

Published on May 23, 2016 at 10:24 am

ഈ സ്ത്രീ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട് ആണോ..? എങ്കില്‍ സൂക്ഷിക്കുക…

a-madhu-shah-is-taking-over-facebook-through-fake-profiles-and-if-shes-on-your-friend-list-beware

ഈ സ്ത്രീയെ സൂക്ഷിക്കുക…….ഒരു പക്ഷെ ഫേസ്ബുക്കിൽ ഇവരുടെ റിക്വസ്റ്റ് നിങ്ങളെ തേടിയെത്താം.ഇനി റിക്വസ്റ്റ് വന്നാൽ ഒരുകാരണവശാലും അക്സപ്റ്റ് ചെയ്യരുത്.ബ്ലോക്ക് ചെയ്‌താൽ അത്രയും നല്ലത്.ഇത്തരത്തില്‍ ലോകമെമ്പാടുമുള്ളരെ വഞ്ചിക്കുന്ന അജ്ഞാതയായ ഇന്ത്യന്‍ യുവതിയെ തേടുകയാണിപ്പോള്‍ ലോകം. ഇത് ശരിക്കുള്ള ഒരു വ്യക്തിയല്ലെന്നും ഫേയ്ക്ക് അക്കൗണ്ടാണെന്നും സൂചനയുണ്ട്. ഈ അക്കൗണ്ടിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടിന്റെ വലയില്‍ വീഴരുതെന്നും ഫ്രണ്ട് ആണെങ്കില്‍ ഉടന്‍ അണ്‍ഫ്രണ്ടാക്കണമെന്നുമാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഇതൊരു തട്ടിപ്പാണെന്ന് മുന്നറിയിപ്പേകുന്നവരും കുറവല്ല.

തനിക്കും ഈ സ്ത്രീക്കും 150 മുച്വല്‍ ഫ്രണ്ടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നനാല്‍ അവര്‍ക്കാര്‍ക്കും ഈ സ്ത്രീയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് ഒരു ഫേസ്ബുക്ക് യൂസറായ പവന്‍ മാന്ഗ്‌നാനി വെളിപ്പെടുത്തുന്നത്. മധുഷായുടെ അക്കൗണ്ടുകളിലേക്ക് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ളവരെയാണ് ഫ്രണ്ട് ആക്കുന്നത്. എന്നാല്‍ പിന്നീട് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ നേര്‍ക്കും തിരിഞ്ഞിട്ടുമുണ്ട്. ഇതൊരു ഫേക്ക് അക്കൗണ്ടാണെങ്ങില്‍ ഈ സ്ത്രീയുടെ അറിവോടെയായിരിക്കില്ല ഈ ചിത്രം ഇതിലുപയോഗിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇക്കാരണത്താല്‍ ഈ ഫോട്ടോ വച്ചതും മധുഷായുടെ പേരില്‍ നിന്നുള്ളതുമായ ഏതെങ്കിലും അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് അവഗണിക്കുന്നതായിരിക്കും നല്ലതെന്നാണ് പവന്‍ മുന്നറിയിപ്പേകുന്നത്. കൃത്യമായി പറഞ്ഞാല്‍ ഈ പേരില്‍ ഏറ്റവും ഒടുവിലായി 34 അക്കൗണ്ടുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരേ പേരും ഫോട്ടോയുമാണെങ്കിലും ലോക്കേഷന്‍ വ്യത്യസ്തമായ നഗരങ്ങളാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ പുറകില്‍ എന്താണ് ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഫിഷിങ് നടത്തി യൂസര്‍ നെയിമുകള്‍, പാസ് വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്താനുള്ള ശ്രമമാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

A-Madhu-Shah-is-taking-over-Facebook-through-fake-profiles-and-if-she’s-on-your-friend-list,-beware!

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News