Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:33 pm

Menu

Published on August 19, 2016 at 9:18 am

യുദ്ധഭീകരതയുടെ നേര്‍ക്കാഴ്ച…..സ്ഫോടനത്തില്‍ തകര്‍ന്ന മുഖവുമായി കരയാതെ ഒറ്റയ്ക്ക് ആംബുലന്‍സില്‍ ഇരിക്കുന്ന ബാലൻറെ ചിത്രം വൈറലാകുന്നു…!!

a-wounded-child-in-aleppo-silent-and-still-shocks-the-world

ഡമാസ്കസ്:സിറിയയിലെ സ്ഫോടനത്തില്‍ തകര്‍ന്ന മുഖവുമായി കരയാതെ ഒറ്റയ്ക്ക് ആംബുലന്‍സില്‍ ഇരിക്കുന്ന പിഞ്ചുബാലന്റെ ചിത്രമാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.തന്റെ രാജ്യത്ത് നിലനില്‍ക്കുന്ന നരകസമാനമായ അവസ്ഥയാണ് ഒംറാന്‍ ഡാക്നീഷ് എന്ന ഈ അഞ്ച് വയസ്സുകാരൻ ഇതിലൂടെ നിശ്ശബ്ദം ലോകത്തെ അറിയിച്ച്‌ കൊണ്ടിരിക്കുന്നത്. ഹോം ടൗണായ ആലെപ്പോയില്‍ നടന്ന ഒരു വ്യോമാക്രമണത്തെ തുടര്‍ന്നാണീ കുട്ടിക്ക് പരുക്കേറ്റിരിക്കുന്നത്.രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. കെട്ടിടഅവശിഷ്ടങ്ങളുടെ പൊടി കുട്ടിയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച്‌ കിടക്കുന്നുണ്ട്.ഇതിന് പുറമെ മുറിപ്പാടുകളും മുഖത്തിന്റെ ഒരു ഭാഗത്ത് രക്തം കട്ടപിടിച്ചിരിക്കുന്നതും കാണാം.

തന്റെ നെററിയിലെ പൊടി അവന്‍ കൈകൊണ്ട് തുടച്ച്‌ കളയുന്നത് വീഡിയോയില്‍ കാണാം. ചില ഭാഗങ്ങളില്‍ നിന്നും രക്തം ഒലിക്കുന്നുമുണ്ട്. കൈകള്‍ തന്റെ മടിയില്‍ വച്ചാണ് ബാലന്റെ ഇരുപ്പ്. എന്നാല്‍ ഇത്രയൊക്കെ സഹിച്ചിട്ടും കുട്ടി കരയുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റ് മൂന്ന് കുട്ടികളെയും കൊണ്ട് വന്ന് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുന്നത് വരെ അവന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്.സിറിയന്‍ സിവില്‍ ഡിഫെന്‍സസ് ഗ്രൂപ്പില്‍ നിന്നുള്ള വളണ്ടിയര്‍മാരായ വൈറ്റ് ഹെല്‍മറ്റ്സാണ് മറ്റ് മൂന്ന് കുട്ടികള്‍ക്കൊപ്പം ഒംറാനെയും രക്ഷിച്ചിരിക്കുന്നത്. ഇവരെ പിന്നീട് എം10 ഹോസ്പിറ്റിലെത്തിക്കുകയായിരുന്നു. ഒംറാനെ ഇനിയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. കുട്ടിയുടെ അച്ഛനമ്മമാരെവിടെയാണെന്ന് ഡോക്ടര്‍മാര്‍ക്ക് ഇനിയും അറിയാനായിട്ടില്ല.കുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ചോ മറ്റുള്ള കാര്യങ്ങളോ വെളിവായിട്ടില്ല.: ബുധനാഴ്ച രാത്രി പകര്‍ത്ത് ഓണ്‍ലൈനിലിട്ട ഈ കുട്ടിയുടെ ചിത്രം വളരെ പെട്ടെന്നായിരുന്നു വൈറലായിത്തീര്‍ന്നത്.

സിറിയയിലെ അഭ്യന്തരയുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങള്‍ ഈ അടുത്ത കാലത്തായി പുറത്ത് വന്നിരുന്നു.അതിലൊന്നായിരുന്നു തുര്‍ക്കി തീരത്ത് ചേതനയറ്റ് കിടന്ന അയ്ലന്‍ കുര്‍ദിയെന്ന മുന്ന് വയസുകാരനായ സിറിയന്‍ ബാലന്റെ ചിത്രം.വെറും ചിത്രത്തിനുപ്പുറം സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നങ്ങളുടെ നിസ്സഹായത കൂടിയായിരുന്നു യഥാര്‍ത്ഥത്തില്‍ അന്ന് അയ്ലന്‍ കുര്‍ദി ലോകത്തോട് പറഞ്ഞത്. എന്നാല്‍ ഒരു അയ്ലന്‍ കുര്‍ദി മാത്രമല്ല പുറം ലോകം അറിയാത്ത സിറിയയിലെ എത്രയോ കുഞ്ഞുങ്ങള്‍ ഇന്നും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ കഷ്ടപ്പെടുകയാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഒംറാന്‍ എന്ന അഞ്ച് വയസുകാരനായ സിറിയന്‍ ബാലന്റെ ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News