Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:34 am

Menu

Published on September 30, 2013 at 12:17 pm

ബാങ്ക് അക്കൗണ്ടിന് ആധാറും വിരലടയാളവും മതി

aadhaar_and_fingerprint_to_open_bank_account

മുംബൈ: ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഇനി എളുപ്പം . ആധാര്‍ കാര്‍ഡും വിരലടയാളവും  മതി. ആക്‌സിസ് ബാങ്ക് ആണ് അക്കൗണ്ട് തുടങ്ങുന്നതിന് ഈ രീതി തുടങ്ങിവക്കുന്നത്. ഇ-കെവൈസി(eKYC- ഇലക്ട്രോണിക്- നോ യുവര്‍ കസ്റ്റമര്‍) പ്രകാരമുള്ള അപേക്ഷമാത്രം മതി ഇതിന്. 2013 സെപ്റ്റംബര്‍ 2 ന് റിസര്‍വ് ബാങ്ക് ഇ-കെവൈസിയെ നിയമ സാധുതയുള്ള രേഖയായി അംഗീകരിച്ചിട്ടുണ്ട്. ഈ സംവിധാനം ഉപോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കിങ് സ്ഥാപനമാണ് ആക്‌സിസ് ബാങ്ക്.

ആധാര്‍ കാര്‍ഡ് സ്വന്തമായി ഉള്ള ഏതൊരാള്‍ക്കും രാജ്യത്തിന്റെ ഏത് ഭാഗത്തും അക്കൗണ്ട് തുറക്കാന്‍ ഈ സംവിധാനം ഉപകരിക്കും. നിലവില്‍ ബാങ്കില്‍ അക്കൗണ്ട് ഉള്ള ഒരാളുടെ പരിചയപ്പെടുത്തല്‍ പോലും ആവശ്യമില്ല

സേവിങ്‌സ് അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ ഫോമില്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ പൂരിപ്പിക്കേണ്ടതായി വരൂ എന്ന് ആക്‌സിസ് ബാങ്ക് ചെയര്‍മാന്‍ ജയറാം ശ്രീധര്‍ പറഞ്ഞു. വായ്പ ആവശ്യങ്ങള്‍ക്കുള്ള അക്കൗണ്ട് ആണ് തുറക്കുന്നതെങ്കില്‍ മറ്റ് ചില രേഖകള്‍ കൂടി ഹാജരാക്കേണ്ടിവരുമെന്നും ജയറാം ശ്രീധര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News