Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on December 30, 2013 at 1:01 pm

എയർടെൽ വരിക്കാർക്ക് ഇനിമുതൽ സൗജന്യമായി ഫേസ്ബുക്ക്‌!

airtel-offering-free-facebook-access-in-9-languages-for-prepaid-customers

ന്യൂഡൽഹി : തങ്ങളുടെ ഉപഭോക്താക്കൾക്ക് സന്തോഷകരമായ പുതുവർഷ സമ്മാനവുമായി എയര്‍ടെല്‍ വരുന്നു. എയര്‍ടെല്‍ വരിക്കാര്‍ക്ക് ഇനി മുതല്‍ ചെലവില്ലാതെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം.ഇന്ത്യയിലെ എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് മലയാളം ഉൾപ്പെടെയുള്ള 9 പ്രാദേശിക ഭാഷയിൽ ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഫോട്ടോ അപ്‌ലോഡിംഗ്. ചാറ്റിംഗ്, കമന്റിംഗ് തുടങ്ങിയവയെല്ലാം ഉപയോഗിക്കാൻ കഴിയും. ഫേസ്ബുക്ക് മൊബൈൽ ആപ്ളിക്കേഷൻ വഴിയും ഡിഫോൾട്ട് ബ്രൗസറുകൾ വഴിയും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു .എന്നാല്‍ പരിമിതമായ കാലത്തേക്കുള്ള ഈ ഓഫറിൽ ഒരുമാസം 30 എം.ബി ഡേറ്റ വരെ മാത്രമേ ഉപയോഗിക്കാന്‍ കഴിയു . അതേ സമയം ഓഫറിന്റെ കാലാവധിയെക്കുറിച്ച് എയര്‍ടെല്‍ ഇതുവരെ അറിയിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News