Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്ത കാലത്തായിട്ടാണ് നമ്മള്‍ അക്ഷയതൃതീയക്ക് ഇത്രയും പ്രാധാന്യം നല്‍കി വരുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു അക്ഷയതൃതീയ കൂടി എത്തിയിരിക്കുകയാണ്. ഈ ദിവസം എന്തു വാങ്ങിയാലും അതു വര്‍ഷം മുഴുവന്‍ ധാരാളമായി കിട്ടിക്കൊണ്ടിരിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നുമാണു വിശ്വാസം. ഈ വിശ്വാസം അക്ഷയതൃതീയയെ ഈയിടെയായി ഏറെ പ്രശസ്തമാക്കിക്കഴിഞ്ഞു.

വൈശാഖമാസത്തിലെ വെളുത്തപക്ഷ തൃതീയയാണ് അക്ഷയതൃതീയ. മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന തൃതീയയാണിത്. വൈശാഖമാസത്തിലെ വെളുത്ത പക്ഷ തൃതീയ, ദ്വാദശി, പൗര്‍ണമി എന്നീ ദിവസങ്ങളില്‍ വ്രതമനുഷ്ഠിച്ചാല്‍ വൈശാഖമാസം മുഴുവന്‍ വ്രതമനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണു വിശ്വാസം.

ഇതില്‍ തന്നെ അക്ഷയതൃതീയ ദിവസം അക്ഷയപാത്രം പോലെയാണെന്നും വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഈ ദിവസം എന്തുവാങ്ങിയാലും അത് ആ കൊല്ലം മുഴുവന്‍ കിട്ടിക്കൊണ്ടിരിക്കും എന്ന വിശ്വാസമുണ്ടായത്. അതുകൊണ്ടു തന്നെ ഈ ദിവസം സ്വര്‍ണക്കടകളില്‍ വന്‍തിരക്ക് അനുഭവപ്പെടാറുണ്ട്.
കൊല്ലം മുഴുവന്‍ ഐശ്വര്യക്കൂമ്പാരം കിട്ടാനായി ആഗ്രഹിക്കാത്തവരും പ്രാര്‍ഥിക്കാത്തവരും ആരുണ്ട്? ഈ ദിവസം സ്വര്‍ണം മാത്രമല്ല എന്തും വാങ്ങിക്കൂട്ടാനാണു ജനം ആഗ്രഹിക്കുന്നത്. അത് ഈയിടെയായി വിപണിയില്‍ പ്രകടവുമാണ്. അക്ഷയതൃതീയ ദിവസത്തിനു മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്.
നാലു യുഗങ്ങളില്‍ ആദ്യത്തേതായ കൃതയുഗം തുടങ്ങിയത് അക്ഷയതൃതീയ നാളിലാണെന്നു പറയുന്നു. വിഷ്ണുവിന്റെ അവതാരമായ ബലരാമന്റെ അവതാരദിനം കൂടിയാണിത്. ഇതെല്ലാം കൊണ്ടുതന്നെ അക്ഷയതൃതീയ പുണ്യദിനം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സ്വര്‍ണം വാങ്ങാന്‍ ഏറ്റവും മികച്ച ദിവസമായാണ് അക്ഷയ തൃതീയയെ കാണുന്നത്. ആഭരണങ്ങള്‍, സ്വര്‍ണക്കട്ടി, നാണയങ്ങള്‍ എന്നിവയ്ക്കാണ് അക്ഷയ ത്രിതീയയില്‍ ആവശ്യക്കരേറെ.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്നിരിക്കെ, ആഭരണം, നാണയം എന്നിവ വാങ്ങാനാണ് പലര്‍ക്കും താല്‍പര്യം.
Leave a Reply