Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെയ്ക്കപ്പ് ഇല്ലാതെ പുറത്ത് ഇറങ്ങാൻ മടിക്കുന്ന താരലോകത്തെ തന്‍റെ സീറോ മേക്കപ് കൊണ്ടു നിഷ്പ്രഭമാക്കിയിരിക്കുകയാണ് 15 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ ഗായിക അലീഷ്യ കീയ്‌സ്. എംടിവി 2016 അവാര്‍ഡ് നിശയില്‍ അലീഷ്യ എത്തിയത് ഇതുവരെ ആരാധകര്‍ കാണാത്ത രൂപത്തിലായിരുന്നു. ഈ നില്‍ക്കുന്നത് തങ്ങളുടെ പ്രിയ താരം അലീഷ്യ ആണോ എന്നു പോലും ഒരു നിമിഷം ആരാധകര്‍ ശങ്കിച്ചു.
ഗായികയുടെ യാഥാര്‍ഥ ലുക്ക് കണ്ട് പിന്നാലെ എത്തിയ മാധ്യമങ്ങളോട് അവര്‍ പറഞ്ഞു. ‘ഇതാണു ഞാന്‍. നിങ്ങള്‍ ഇതുവരെ കണ്ട് സെലിബ്രിറ്റിയുടെ മുഖം ഇനിയില്ല’ എന്നായിരുന്നു. വിമര്‍ശനങ്ങളും മുറുമുറപ്പുകളും ഒന്നും ഗായികയുടെ തീരുമാനത്തിന് മാറ്റം വരുത്തിയില്ല. മെയ്ക്കപ്പ് ഇട്ട ശേഷം ഓരോ തവണ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും ടെന്‍ഷനാണ്. മെയ്ക്കപ്പ് ശരിയായോ ഫോട്ടോയില്‍ എങ്ങനെയുണ്ടാകും തന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്തുവിചാരിക്കും തുടങ്ങി എപ്പോഴും ടെന്‍ഷനിലായിരിക്കും.
താന്‍ വളരെ കൂളാണ് എന്ന് തോന്നിക്കുമെങ്കിലും മെയ്ക്കപ്പ് ഇട്ട ശേഷം താന്‍ വളരെ ടെന്‍ഷനിലാണ് എന്ന് താരം പറയുന്നു. തന്റെ ചിന്തയേയും മുഖത്തിനേയും മനസിനേയുമൊന്നും മറ്റൊന്നുകൊണ്ടും മൂടി വയ്ക്കാന്‍ ഇനി ഇല്ലെന്ന് അലീഷ്യ പറഞ്ഞു. ട്വിറ്ററില്‍ ഇവര്‍ ഇട്ട കുറിപ്പിന് പിന്തുണയേകി നിരവധി ആരാധകര്‍ തങ്ങളുടെ മെയ്ക്കപ്പ് ഇടാത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു.
Leave a Reply