Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 12:33 am

Menu

Published on July 30, 2015 at 11:13 am

ലേണേഴ്‌സ് ലൈസന്‍സിനായി ഉറപ്പായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

all-about-learner-s-theory-test

1988 ലെ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഇന്ത്യയിലെ പൊതു നിരത്തുകളില്‍ വാഹനം ഓടിക്കാന്‍ ഒരു ആധികാരിക ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമാണ്.
കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ 17 റീജണല്‍ ഓഫീസുകള്‍ വഴിയും 42 സബ് റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുകള്‍ വഴിയും ഡ്രൈവിങ് ലൈസന്‍സ് എടുക്കാം.

ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് എഴുതേണ്ടതുണ്ട്. അപേക്ഷ നല്‍കിയശേഷം ലേണേഴ്‌സ് ലൈസന്‍സിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എഴുതാം. ട്രാഫിക് നിയമങ്ങള്‍, സിഗ്നലുകള്‍, വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടാകും.
പരീക്ഷ പാസായാല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ആറുമാസമാണ് ഇതിന്റെ കാലാവധി. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ 30 രൂപ ഫീസ് അടച്ച് വീണ്ടും പരീക്ഷ എഴുതാം. ലൈസന്‍സ് എടുക്കാനുള്ള റോഡ് ടെസ്റ്റിന്റെ തീയതി ലേണേഴ്‌സ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കും. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കാനാവില്ല.

1. ഡിഫന്‍സീവ് ഡ്രൈവിങ്ങ് എന്നാല്‍ എന്ത്?
റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരില്‍നിന്നും നിയമലംഘനമുണ്ടായി അപകടം സംഭവിച്ചേക്കാം എന്ന അറിവോടെ കരുതലോടെയുള്ള ഡ്രൈവിങ്ങ്.
2. ഒരു ഫയര്‍ എഞ്ചിന്റെ എത്ര അടുത്തുവരെ വാഹനം പാര്‍ക്ക് ചെയ്യാം- 4 മീറ്റര്‍
3. മലമ്പാതകളില്‍ മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാവുന്ന പരമാവധി വേഗം- 35 കിമീ
4. ടെയില്‍-ഗേറ്റിങ്ങ് എന്നാല്‍-
മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നാലെ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത്
5. മാന്‍ഡേറ്ററി ട്രാഫിക് സൈന്‍സ് ഏതൊക്കെ?
വട്ടത്തിനുള്ളില്‍ കൊടുത്തിരിക്കുന്ന ചിഹ്നങ്ങള്‍
6. ഇടമുറിഞ്ഞ വെള്ളവരയാണ് റോഡിലുള്ളതെങ്കില്‍
ആവശ്യമെങ്കില്‍ വാഹനവീഥി മാറ്റി പോകാവുന്നതാണ്
7. ഇന്‍ഫോര്‍മേറ്ററി ട്രാഫിക് സൈന്‍സ് ഏതൊക്കെ?
ചതുരത്തിനുള്ളില്‍ കൊടുത്തിരിക്കുന്നവ
8. ഒറ്റതവണ നികുതിയുടെ കാലാവധി എത്ര
15 വര്‍ഷം
9. വാഹന ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി എത്ര?
ഒരു വര്‍ഷം
10. സ്വകാര്യവാഹനം ഓടിക്കുന്നതിന് നല്‍കുന്ന ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി എത്ര?
20 വര്‍ഷം അല്ലെങ്കില്‍ ഡ്രൈവര്‍ക്ക് 50 വയസു തികയുന്നതുവരെ

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News