Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിൽ തനിക്കെതിരെ വന്ന അശ്ലീല കമന്റിന് പ്രതികരണവുമായി ഗായിക അമൃത സുരേഷ്. തന്നെ തെറിപറഞ്ഞ് കമന്റിട്ടയാളുടെ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പരസ്യമായി ഷെയര്‍ ചെയ്താണ് താരം പ്രതികരിച്ചത്.എത്ര വലിയ പാട്ടുകാരിയാണെങ്കിലും ഇനി യേശുദാസ് ആണെങ്കില്‍ പോലും സ്വന്തം ഇണയ്ക്ക് വേണ്ടെങ്കില്‍ നാട്ടുകാര്‍ക്കും വേണ്ടെന്നായിരുന്നു കമന്റ് .കമന്റ് ചെയ്തയാളെ രൂക്ഷമായി വിമര്‍ശിച്ച് താഴെ മറുപടി പോസ്റ്റുകള്‍ പലരും നല്‍കി.ചിലര്‍ പോലീസില്‍ പറയണമെന്ന് മുന്നറിയിപ്പ് നല്‍കി.ഇതിലും കൂസാതെ മറുപടി വന്നതോടെ അമൃത പരസ്യമായി രംഗത്തെത്തി. വേദനാജനകമാണ്.ആദ്യം ഞാനോര്‍ത്തത് ഈ പോസ്റ്റ് അവഗണിക്കാമെന്നാണ്.എന്നാല്‍ ഇപ്പോള്‍ ഇത് പൊതു സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുന്നതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു.പോസ്റ്റിനെതിരെ സംസാരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു.ഒരു സ്ത്രീക്കും ഈ അവസ്ഥ സംഭവിക്കരുത്.സ്ത്രീകളെ ബഹുമാനിക്കാന്‍ ശ്രമിക്കുക.നാമെല്ലാവരും അമ്മയുടെ ഉദരത്തില്‍ നിന്ന് വന്നവരാണ് .ഈ വൃത്തികെട്ട കമന്റില്‍ യേശുദാസ് സാറിനെ വലിച്ചഴച്ചത് ഒട്ടും ശരിയായില്ല..അമൃത പറഞ്ഞു .
–
–
Leave a Reply