Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 7:12 pm

Menu

Published on February 5, 2016 at 5:35 pm

ഇങ്ങനൊരു ‘മാജിക് കല്യാണം’ മുൻപൊരിക്കലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല

an-entirely-different-wedding-held-at-alappuzha

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന ഒരു കല്യാണമാണമിതാ സിനിമയെ പോലും വെല്ലുന്ന തരത്തിൽ അതിഥികളുടെ മനം കവർന്നിരിക്കുന്നു. മൂഹൂർത്ത സമയത്ത് വരനും വധുവും എത്തുന്നത് കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും മറ്റ് അതിഥികളും സദസില്‍ ഇരിയ്ക്കുകയാണ്. അപ്പോൾ വധുവിനെ കാണാനില്ല. കാണികളെ ഞെട്ടിച്ച് വധു എത്തിയപ്പോഴോ വരനെ കാണാനില്ല. താമരയില്‍ നിന്നും വരന്‍ എത്തിയതോടെ കല്യാണം. ആരുടെ കല്യാണമാണ് ഇങ്ങനെ നടത്തുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാവും, ഈ മാജിക്ക് കല്യാണം മറ്റാരുടേതുമല്ല, മാജിക്കുകാരിയായ ആലപ്പുഴ മുതുകുളം സ്വദേശി അമ്മുവിന്റെ വിവാഹമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

ഏഴാം വയസില്‍ ഫയര്‍ എസ്‌കേപ്പ് അവതരിപ്പിച്ച മിടുക്കി വിവാഹത്തിനും അമ്മു മാജിക്ക് കാട്ടുമെന്ന് അവരൊട്ട് പ്രതീക്ഷിച്ചതുമില്ല.തോട്ടക്കാട് സ്വദേശി ആനന്ദ് ആണ് അമ്മുവിനെ വിവാഹം കഴിച്ചത്. ഒരു മാജിക് അവതരിപ്പിച്ചതിന്റെ സന്തോഷം അമ്മുവിന്റെ മുഖത്ത്. പ്രതിശ്രുത വധുവിന്റെ മാജിക്കുകള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്കും നല്‍കി ആനന്ദും ഹാപ്പി

വീഡിയോ കാണാം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News