Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗുരുതരമായ സുരക്ഷ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ട്. ക്വാല്‍കോം പ്രോസസര്‍ ഉള്ള ഫോണുകള്‍ക്കാണ് സുരക്ഷാപിഴവ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ക്വാഡ്‌റൂട്ടര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ഫോണിന്റെ സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇത് പത്ത് മില്യണിലധികം ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍.
പ്രമുഖ സോഫ്റ്റ് വേര്‍ കമ്പനിയായ ചെക്ക് പോയന്റ് റിസര്‍ച്ചേഴ്‌സ് ആണ് ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത്.ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍, പിന്‍ നമ്പരുകള്‍, ജിപിഎസ്, വിഡിയോ, ഓഡിയോ റെക്കോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഹാക്കര്‍മാര്‍ക്ക് കൈക്കലാക്കാന്‍ സാധിക്കും. ഏതെങ്കിലും മാള്‍വെയര്‍ ആപ്പുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഫോണിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ചെക്ക്‌പോയന്റിന്റെ ബ്ലോഗില്‍ പറയുന്നു.
സാംസങ് ഗാലക്‌സ് എസ്7, ഗാലക്‌സ് എസ്7 എഡ്ജ്, വണ്‍ പ്ലസ് ത്രി, ഗൂഗിള്‍ നെക്‌സസ് 5 എക്‌സ്, നെക്‌സസ് 6, നെക്‌സസ് 6പി, എല്‍ജി ജി4, എല്‍ജ് ജി 5, എല്‍ജി വി10, വണ്‍ പ്ലസ് വണ്‍, വണ്‍ പ്ലസ് 2 തുടങ്ങി കൂടുതല്‍ വിറ്റഴിഞ്ഞിട്ടുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ മോഡലുകളിലാണ് സുരക്ഷാപിഴവുള്ളത്.
900 മില്യണ്‍ (ഏകദേശം 60 കോടിയോളം) ഫോണുകളിലുപയോഗിക്കുന്നത് ക്യുവല്‍കോം പ്രൊസസറുകളാണ് എന്നതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നത്. എന്നാല്‍ ഇതുവരെ സൈബര്‍ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നാണ് ടെക് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. എന്നാല്‍ വരുന്ന മൂന്നോ നാലോ മാസത്തിനുള്ളില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തകരാറിലാവുമെന്നാണ് മുന്നറിയിപ്പുകള്‍.
ക്വാല്‍കോം പ്രോസസര്‍ ഉള്ള ആന്‍ഡ്രോയിഡ് ഫോണുകളുടെ സുരക്ഷാപിഴവുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ ചെക്ക്‌പോയന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കരുതലോടെയായിരിക്കണമെന്നാണ് പ്രശ്‌നത്തെ മറികടക്കാന്‍ ഉള്ള നിര്‍ദേശമായി കമ്പനി നല്‍കുന്നത്.
Leave a Reply