Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട്‌ഫോണുകളിലെ ലോക്ക് പാറ്റേണ്‍ അത്ര സുരക്ഷിതമല്ലെന്ന് പഠനം.ഉപഭോക്‌താക്കള്‍ സാധാരണ ഉപയോഗിക്കുന്ന ലോക്ക് പാറ്റേണുകളില്‍ ഭൂരിഭാഗവും ഒരു അപരിചിതന് എളുപ്പത്തില്‍ കണ്ടെത്താനാവുന്നതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.നോർവീജിയൻ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.4000 ലോക്ക് പാറ്റേണുകളെ കുറിച്ച് പഠിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഠനത്തിന് വിധേയമാക്കിയതില്‍ 77 ശതമാനവും പാറ്റേണിന്റെ നാലു മൂലകളെയും ബന്ധിപ്പിച്ചുള്ളതാണ്. ഇതിന് പുറമെ പഠനവിധേയമാക്കിയതില്‍ 44 ശതമാനവും ഇടതുവശത്ത് മുകളില്‍നിന്നും ആരംഭിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.ഭര്‍ത്താവിന്റെയൊ കുട്ടികളുടെയോ പേരുകളുടെ ആദ്യാക്ഷരം പാറ്റേണിനായി ഉപയോഗിക്കുന്നത് സ്ത്രീകളില്‍ പലരും ശീലമാക്കിയിരിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഉപഭോക്താവിന്റെ വിരലിലെ നനവും എണ്ണമയവും ലോക് പാറ്റേണിന്റെ രീതി സ്‌ക്രീനില്‍ മിക്കപ്പോഴും വ്യക്തമാക്കുന്നു. സൂര്യപ്രകാശത്തിലെ ലൈറ്റിന്റെ പ്രകാശത്തിലോ മൊബൈല്‍ അല്‍പ്പം ചരിച്ചുവച്ച് നോക്കിയാല്‍ മിക്ക പാറ്റേണുകളും വ്യക്തമാകുമെന്നും പഠനം പറയുന്നു.
Leave a Reply