Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എല്ലാ ഭാഗവും ഉപയോഗപ്പെടുത്താവുന്ന തെങ്ങിനെ വിശേഷിപ്പിക്കും പോലെ കാട്ടുകൊള്ളക്കാരുടെ ‘കല്‍പകവൃക്ഷ’മാണ് കടുവ.
ഏതു ഭാഗമെടുത്താലും ചോദിക്കുന്ന കാശുകൊടുത്ത് സ്വന്തമാക്കാന്‍ ആളുണ്ട്. പല്ലായാലും നഖമായാലും എന്തിനേറെപ്പറയുന്നു കാഷ്ഠമാണെങ്കില്‍പ്പോലും! വെറുതെ കെട്ടിച്ചമച്ച ഔഷധ ഗുണങ്ങളാണ് പാവം കടുവകളുടെ വംശനാശത്തിന് കാരണമാകുന്നത്.
ഈ മൃഗത്തിന് ഉണ്ടെന്നു പറയുന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഔഷധ ഗുണങ്ങളുടെ പേരിലാണ് കടുവകള്‍ വ്യാപകമായി വേട്ടയാടപ്പെടുന്നതും തുടര്‍ന്ന് കൊത്തിനുറുക്കപ്പെടുന്നതും.

ചൈനയിലെ പരമ്പരാഗത നാട്ടുമരുന്നുകളില്‍ കഴിഞ്ഞ ആയിരത്തിലേറെ വര്‍ഷങ്ങളായി കടുവയുടെ വിവി ശരീര ഭാഗങ്ങള്‍ ചേര്‍ക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ ഇതിന് ആവശ്യക്കാരുണ്ടായിരുന്നു. എന്താണ് അവയുടെ ഔഷധമൂല്യമെന്നു ചോദിച്ചാല്‍ പറയാന്‍ പക്ഷേ ചില കഥകളേ കാണൂ. അതായത്, കടുവകളുടെ അസാധാരണ ശക്തിയെപ്പറ്റിയുള്ള കഥകള്‍, പുരാണങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വിശ്വാസങ്ങള്‍, പരമ്പരാഗതമായി കേട്ടുപോരുന്ന മിത്തുകള്‍ ഇവയാണ് ആ മൃഗത്തിന് ഔഷധമൂല്യം ചാര്‍ത്തിക്കൊടുത്തത്. പല ആദിമ ഗോത്രങ്ങള്‍ക്കും കടുവ ദൈവത്തിന്റെ പ്രതിരൂപമായിരുന്നു.

എന്നാല്‍ ഇതൊക്കെ ഇന്നത്തെക്കാലത്ത് കടുവകളുടെ ശനിദശയ്ക്ക് കാരണമാകുകയായിരുന്നു. കടുവാവീഞ്ഞ് ഇത്തരത്തിലുള്ള ഒന്നാണ്. ഒരു മുഴുവന്‍ കടുവയുടെ അസ്ഥികൂടം, ചില്ലുകൂട്ടിലേക്കിറക്കും. അതിലേക്ക് നെല്ലില്‍ നിന്നു വാറ്റിയെടുത്ത മദ്യമൊഴിക്കും. പിന്നീട് എട്ടുവര്‍ഷം വരെ അത് അടച്ചു വയ്ക്കും.

തുറന്നു കഴിയുമ്പോഴോ ചെറിയൊരു കുപ്പിക്കു തന്നെ 400 പൗണ്ട് (ഏകദേശം 40,000) രൂപയാണ് വില. കുടിച്ചാല്‍ തലയ്ക്കു മാത്രമായിരിക്കില്ല ഉത്തേജനമെന്നാണ് പറയപ്പെടുന്നത്. ലൈംഗികോത്തേജനത്തിന് ലോകം അംഗീകരിച്ച മരുന്നുകളിലൊന്നാണ് ചൈനയില്‍ നിന്നുള്ള ഈ കടുവാവീഞ്ഞ്.
പണക്കാര്‍ ലക്ഷങ്ങള്‍ പൊടിച്ച് തങ്ങളുടെ അതിഥികള്‍ക്കായി ഈ വിശിഷ്ട ഔഷധം കരുതിവയ്ക്കുന്നു. എന്നാല്‍ ഈ വീഞ്ഞിന്റെ ഔഷധഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ല എന്ന ഉത്തരമേ പറയാനുണ്ടാകൂ.

വെറുടെ പറഞ്ഞുണ്ടാക്കുന്ന ഔഷധഗുണങ്ങളാവണ് ഇതിന് ഇത്രയും ഡിമാന്‍ഡ് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ ഇന്നേവരെ തെളിയിക്കാന്‍ പറ്റാത്ത ഔഷധഗുണങ്ങള്‍ കടുവയ്ക്ക് ഉണ്ടെന്നു പറഞ്ഞാണ് അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്.
കടുവയുടെ എല്ലുകള്‍, പല്ല്, വാല്‍, കൊഴുപ്പ്, മൂക്കിന്റെ അറ്റത്തെ മാംസള ഭാഗം, കണ്ണ്, പിത്താശയം, മേല്‍മീശരോമം, മസ്തിഷ്‌കം, ലിംഗം, കാഷ്ഠം, ഛര്‍ദ്ദില്‍ എന്നിവയെല്ലാം വിവിധ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്നാണ് വാദം. വേറൊന്നുമല്ല മീശ മുതല്‍ കാഷ്ഠം വരെ വിറ്റ് കാശാക്കാന്‍ കാട്ടുകൊള്ളക്കാരും ലാടവൈദ്യന്മാരും കണ്ടെത്തിയ തൊടുന്യായങ്ങള്‍ തന്നെ.
Leave a Reply