Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:03 am

Menu

Published on April 23, 2014 at 3:10 pm

ആറ്റിങ്ങല്‍ കൊലപാതകം: അനുശാന്തിക്ക് ജയിലില്‍ സഹതടവുകാരുടെ കൂട്ടയടി

anushanthi-beaten-up-by-co-prisoners-at-jail

തിരുവനന്തപുരം : ആറ്റിങ്ങല്‍ കൊലപാതക കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതി നിനോയുടെ കാമുകിയുമായ അനുശാന്തിക്ക് ജയിലില്‍ സഹതടവുകാരുടെ കൂട്ടത്തല്ല്. അട്ടകുളങ്ങരയുള്ള വനിതാ ജയിലില്‍ വെച്ചാണ്‌ സംഭവം. കഴിഞ്ഞ ദിവസമാണ് അനുശാന്തിയെ കോടതി റിമാന്‍ഡ്‌ ചെയ്തതു. ജയിലിൽ എത്തിച്ചപ്പോൾ സഹതടവുകാരായ ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്ന് അനുശാന്തിയെ മര്‍ദിക്കുകയായിരുന്നു.
കേസിലെ പ്രതി ലിനോ മാത്യുവിനെ ഉച്ചകഴിഞ്ഞ് മൂന്നോടെ കൊല നടന്ന വീട്ടില്‍ എത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് തെളിവെടുത്തു. 10 മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ സ്ഥലത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News