Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആത്മഹത്യ ചെയ്യാന്‍ മാത്രമായി ഒരു കാടുള്ള രാജ്യമുണ്ട് ഈ ലോകത്ത്. ജപ്പാനാണത്. ജപ്പാനിലെ ഓക്കിഗാഹര എന്ന കാട് അറിയപ്പെടുന്നത് സൂയിസൈഡ് ഫോറെസ്റ്റ് എന്ന പേരിലാണ്.
ജപ്പാനിലെ ഉള്‍നാടന്‍ പ്രവിശ്യയിലാണ് ഈ ഘോരവനം സ്ഥിതി ചെയ്യുന്നത്. 30 സ്‌ക്വയര്‍ കി.മീ ആണ് ഇതിന്റെ വിസ്തീര്‍ണം.

ആത്മഹത്യചെയ്യാന്‍ താല്പര്യമുള്ള ആളുകള്‍ ഓക്കിഗാഹര തേടി വരുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ് . പ്രതിമാസം നൂറുകണക്കിന് ആളുകളാണ് ഇവിടെ ആത്മഹത്യ ചെയ്യപ്പെടുന്നത്. ആരെങ്കിലും ഈ വനത്തില്‍ പ്രവേശിച്ചാല്‍ അവരുടെ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ചു ആത്മഹത്യ ചെയ്യിക്കും എന്നത് മറ്റൊരു വശം.

മരങ്ങളും വള്ളിച്ചെടികളും ഏറെ തിങ്ങി നിറഞ്ഞുള്ള ഈ പ്രദേശം പ്രദേശത്താകമാനം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്നത് മറ്റൊരു കാര്യം.

ഇത്തരത്തില്‍ ആത്മഹത്യകള്‍ കൂടിയതോടെ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇവിടെ പൊലീസ് ഒരു സൂയിസൈഡ് പ്രിവന്‍ഷന്‍ സ്‌ക്വാഡ് രൂപീകരിച്ചുരുന്നു. എന്നാല്‍ വനത്തിനു കാവല്‍ നില്‍ക്കാന്‍ വന്ന പൊലീസുകാരില്‍ ചിലര്‍ അകത്തു കയറി ആത്മഹത്യ ചെയ്ത ചരിത്രവും ഇവിടെയുണ്ട്.
കൊടും കാടാണ് എന്നതിന് പുറമെ, ഇതിനകത്ത് കാടിനകത്ത് ഫോണോ വടക്കും നോക്കിയന്ത്രമോ ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല എന്നതും ഭീതി പരത്തുന്നു.

മറ്റൊരു കാര്യമുള്ളത് ഇവിടെ തൂങ്ങി മരിച്ച വ്യക്തികളില്‍ ഭൂരിഭാഗം പേരുടെയും കാലുകള്‍ നിലത്ത് മുട്ടിയ രീതിയിലാണ് എന്നതാണ്. ഇത് ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്.
Leave a Reply