Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 27, 2024 3:56 pm

Menu

Published on August 18, 2015 at 5:30 pm

ആപ്പിൾ സിഇഒയുടെ സുരക്ഷാ ചിലവ് നാലരക്കോടി രൂപ !!

apple-spends-700000-a-year-to-keep-tim-cook-safe

ലാഭം കൂടുന്തോറും ചിലവും കൂടുന്നു എന്ന് തെളിയിക്കുന്നതാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനു മുൻപാകെ ആപ്പിൾ കമ്പനി സമർപ്പിച്ച റിപ്പോർട്ട് . കിട്ടുന്ന ലാഭത്തിന്റെ ഒരു ചെറിയ ശതമാനം കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്‌ഥരുടെ സുരക്ഷയ്ക്കു വേണ്ടി ചിലവഴിയ്ക്കേണ്ടി വരുന്നുവെന്നാണ് ആപ്പിള്‍ കമ്പനിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കമ്പനി സിഇഒ ആയ ടിം കുക്കിനു സുരക്ഷ ഒരുക്കുന്നതിനു ആപ്പിൾ പ്രതിവർഷം ചിലവാക്കുന്ന തുക കേട്ടാൽ സാധാരണക്കാർ ഞെട്ടും. കാരണം ചിലവാക്കുന്നത് രണ്ടോ മൂന്നോ കോടികളല്ല, ഏകദേശം നാലരക്കോടി രൂപ. ഏഴു ലക്ഷം ഡോളർ ആണ് ടിം കുക്കിനെ സുരക്ഷിതനാക്കുന്നതിനു വേണ്ടി കമ്പനി ചിലവാക്കുന്നത്.

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനു മുൻപാകെ ആപ്പിൾ സമർപ്പിച്ച റിപ്പോർട്ടിലാണ് സിഇഒയുടെ സുരക്ഷാ ചെലവിനെക്കുറിച്ചുള്ള വിശദമായ രേഖകൾ ഉള്ളത്.‌ സുരക്ഷാ ഉദ്യോഗസ്ഥരും വീടും ആപ്പിൾ കമ്പനി ടിം കുക്കിനു നൽകുന്നു.

Loading...

Leave a Reply

Your email address will not be published.

More News