Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോര്‍വേജിയ: സാക്ഷാല്‍ ഗണപതി പിറന്നു. നോര്‍വേജിയയിലെ ദമ്പതികളായ അലക്‌സാണ്ടര്‍ ലോല ആന്‍ഡേഴ്‌സണ്‍ എന്നിവർക്ക് നീണ്ട മൂക്കും ആനയുടേതിനു സമാനമായ ശരീരവും മനുഷ്യന്റെ ചെവിയും മൂക്കമുള്ള കുട്ടി ജനിച്ചെന്നതായിരുന്നു വാർത്ത. സംഗതി പുറത്തു വന്നതോടെ ഇവരുടെ വീട്ടിലേക്ക് ഇപ്പോള്‍ ഇന്ത്യന്‍ തീര്‍ത്ഥടകരുടെ പ്രവാഹമാണെന്നും, അതിന് കാരണം ഇന്ത്യന്‍ ഹൈന്ദവ വിശ്വാസമാണെന്നും, ഗണിപതിയുടെതിനു സമാനമായി പകുതി മനുഷ്യന്റേയും പകുതി ആനയുടെയൂം ശരീരമുള്ള കുഞ്ഞ് ജനിച്ചതോടെ ലക്ഷക്കണക്കിനു ആളുകള്‍ ഇന്ത്യയില്‍ നിന്നും ഇതിനോടകം തന്നെ നോര്‍വേജിയയില്‍ എത്തി ഗണപതിയെ കണ്ടു കഴിഞ്ഞു. എന്നെല്ലാം ആയിരുന്നു വാർത്തകൾ. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍വരെ വാര്‍ത്തയാക്കിയ ഗണപതി ഒരു ശില്‍പിയുടെ കരവിരുതായിരുന്നു. ആരെയും വിശ്വസിപ്പിക്കുന്ന ജീവന്‍ തുടിക്കുന്ന ഈ ഗണപതിയടക്കമുള്ള സൃഷ്ടികള്‍ക്കു പിന്നില്‍ പെട്രീഷ്യ പിസ്സീനിനി എന്ന യുവതിയുടെ കരവിരുതാണ്. ഓസ്‌ട്രേലിയക്കാരിയായ പിസ്സീനിനി ഫൈന്‍ആട്‌സില്‍ ബിരുദ ധാരിയാണ്, പെയിന്റിങ്ങിലും ശില്‍പ നിര്‍മ്മാണത്തിലും പിസിനിനി പ്രകടിപ്പിക്കുന്ന കരവിരുത് ആരെയും അത്ഭുതപ്പെടുത്തും. പല ശില്‍പങ്ങളും പാതി മനുഷ്യനും പാതി മൃഗവുമാണ്. ശില്‍പങ്ങളുടെ അടുത്ത് നില്‍ക്കാന്‍ പോലും ഭയമാണെന്നുമാണ് ചിലരുടെ അഭിപ്രായം. പക്ഷേ അപ്പോഴും ചിരിച്ചുകൊണ്ട് ഈ പെണ്‍കുട്ടി പറയും വൈകൃതങ്ങളെ സ്‌നേഹിക്കാനും നാം പഠിക്കണം എന്റെ ശില്‍പങ്ങള്‍ക്ക് അങ്ങനെ ഒരു ലക്ഷ്യം കൂടിയുണ്ട്.
–
–

–

–

–

–

–

–

–

–

–

–

–

–

–
—
Leave a Reply