Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:19 am

Menu

Published on September 19, 2014 at 10:19 am

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ഇഞ്ചോണില്‍ തിരി തെളിയും

asian-games-2014-opening-ceremony

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ ഇന്ന് തിരിതെളിയും. പ്രധാന വേദിയായ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. നാളെ മുതലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ന് ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണുള്ളത്. 45 രാജ്യങ്ങളില്‍ നിന്നുള്ള 13000ല്‍ അധികം കായിക പ്രതിഭകളാണ് ഏഷ്യയുടെ താരങ്ങളാകാന്‍ പോകുന്നത്. 36 കായിക ഇങ്ങളിലായി 437 പോരാട്ടങ്ങളാണ് ഗെയിംസിന്റെ പതിനേഴാം പതിപ്പിലുള്ളത്. 23 പുത്തന്‍ സ്റ്റേഡിയങ്ങളടക്കം 49 മത്സര വേദികളും 54 പരിശീലന വേദികളും ആണ് അത്‌ലറ്റുകളെ കാത്തിരിക്കുന്നത്. മാര്‍ച്ച് പാസ്റ്റില്‍ ഒരു രാജ്യത്തിന് നിന്ന് 130 കായിക താരങ്ങള്‍ക്കേ അനുവാദമുള്ളൂ. ഗന്നം സ്‌റ്റൈലിലൂടെ ആവേശമുയര്‍ത്തിയ സൈ മുതല്‍ ചൈനീസ് പിയാനിസ്റ്റ് ലാങ് ലാങ് വരെയുള്ള കലാകാരന്മാരുടെ നീണ്ട നിര തന്നെയുണ്ടാകും. ഗുസ്തിബോക്‌സിംഗ് താരങ്ങളുടെ അഭാവത്തില്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ആയിരിക്കും ചടങ്ങിൽ ഇന്ത്യന്‍ പതാക വഹിക്കുക.

Loading...

Leave a Reply

Your email address will not be published.

More News