Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്യോ: ഒരു മണിക്കൂര്‍ പതിനഞ്ചു മിനിറ്റില്‍ നൂറ് വയസ്സുകാരി മീക്കോ നഗാവോക്കെന്ന ജാപ്പനീസ് മുത്തശ്ശിയാണ് ആയിരത്തി അഞ്ഞൂറ് മീറ്റര്‍ നീന്തിയത്. ഒരു മണിക്കൂറും പതിനഞ്ചു മിനിറ്റും 54.39 സെക്കന്‍ഡുമെടുത്തായിരുന്നു ഇവരുടെ റെക്കോര്‍ഡ് പ്രകടനം. മാട്ട്സുയമയില്‍ നടന്ന മാസ്റ്റര്‍സ് നീന്തല്‍ മത്സരത്തിലാണ് മീക്കോ ഈ നേട്ടം സ്വന്തമാക്കിയത്. നാടക നടിയായ ഈ നൂറുവയസ്സുകാരി തന്റെ ശരീരഭംഗി നിലനിര്‍ത്താനാണ് നീന്തല്‍ പരിശീലനം ആരംഭിച്ചത്. അതിന് വേണ്ടി 82-ാം വയസില്‍ നഗോവോക്ക ആദ്യമായി നീന്തല്‍ രംഗത്തേക്ക് എത്തി. 84-ാം വയസിലായിരുന്നു മുത്തശ്ശി ആദ്യമായി ഒരു ഔദ്യോഗിക നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ന്യൂസിലന്‍ഡിലും ഇറ്റലിയിലും നടന്ന് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലും പങ്കെടുത്തു.
88-ാം വയസിലായിരുന്നു ഈ നീന്തല്‍ മത്സരങ്ങളില്‍ മുത്തശ്ശി പങ്കെടുത്തത്. 90-ാം വയസില്‍ ഒരു നാഷണല്‍ റെക്കോര്‍ഡ് ഉള്‍പ്പെടെ 24 റെക്കോര്‍ഡുകളും 3 വെള്ളിമെഡലുകളും മുത്തശ്ശി സ്വന്തമാക്കിയിട്ടുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി പരിശീലനം നല്‍കാന്‍ ഇവർക്ക് ഒരു കോച്ചുമുണ്ട്.
Leave a Reply