Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:16 pm

Menu

Published on August 30, 2016 at 10:37 am

ഈ ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ സൂക്ഷിക്കുക….തിരിച്ചെത്തുമ്പോള്‍ നിങ്ങളുടെ മുടി ഉണ്ടാകില്ല..!!

at-this-tamil-nadu-temple-women-need-to-protect-their-hairs

തിരുച്ചിറപ്പിള്ളി: ഈ ക്ഷേത്രത്തില്‍ പോകുന്നവര്‍ സൂക്ഷിക്കുക…..തൊഴുത് തിരിച്ചിറങ്ങുമ്പോള്‍ നിങ്ങളുടെ തലയില്‍ മുടി ഉണ്ടാകണമെന്നില്ല. ഭക്തരുടെ തിരക്കുകാരണം ഇവിടെ നിന്നും മോഷണം പോകുന്നത് സ്വര്‍ണ്ണമാലയോ പണമോ ആയിരിക്കില്ല, തലമുടി ആയിരിക്കും. തമിഴ്നാട്ടിലെ കരൂര്‍ ഊരാനി കലൈമാന്‍ ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകളാണ് തലമുടിക്കള്ളന്മാരെ പേടിച്ച് ഇപ്പോള്‍ ഇവിടേയ്ക്ക് എത്താത്തത്. ഇനി എത്തിയാല്‍ തന്നെ തലമുടിക്കള്ളന്മാരെ പേടിച്ച് സാരിയോ ദുപ്പട്ടയോ കൊണ്ട് തലമൂടിയാണ് സ്ത്രീകള്‍ എത്താറ്.രണ്ടാഴ്ച മുന്‍പ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മുടി ക്ഷേത്രത്തില്‍ നിന്നുമ തിരിച്ചിറങ്ങുമ്പോഴേക്കും മുറിച്ചെടുത്തിരുന്നു. മുടി ഇഴപിന്നി ഇട്ടിരുന്നതാണ് മുറിച്ചെടുത്തത്. ക്ഷേത്രത്തിലും പരിസരത്തും ഇത് സര്‍വ്വസാധാരണ സംഭവമാണ് എന്നാണ് നാട്ടുക്കാര്‍ പറയുന്നത്. താന്തോന്നിമല ആര്‍ട്ട് കോളേജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം പശുപത് ഈശ്വര്‍ ക്ഷേത്രത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥിരമായി കോളേജ് വിദ്യാര്‍ത്ഥികള്‍ ദര്‍ശനത്തിന് എത്തിക്കൊണ്ടിരുന്ന ക്ഷേത്രമാണിത്. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മുടി നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ വരാറില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News