Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നീണ്ട 137 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആദ്യത്തെ പെണ്‍കുഞ്ഞിന്റെ ജനനം ആഘോഷമാക്കി ഒരു കുടുംബം. ലോകം മുഴുവന്‍ പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷയെയോര്‍ത്ത് ആശങ്കപ്പെടുമ്പോഴാണ് സൗത്ത് കരോലിനയിലെ ബ്ലഫ്റ്റണ്‍ എന്ന പ്രദേശം മുഴുവന്‍ ഒരു പെണ്‍കുഞ്ഞിന്റെ പിറവി ആഘോഷിക്കുന്നത്.
ഇവിടത്തെ ‘എന്ന സെറ്റില്‍’ കുടുംബത്തിലേക്ക് ഒരു പെണ്‍കുഞ്ഞു പിറന്നത് 137 വര്‍ഷത്തിനു ശേഷമാണ്. അതായത് ഇതുവരെ കുടുംബത്തിലെ ദമ്പതികളെല്ലാം ജന്മം നല്‍കിയത് ആണ്‍കുഞ്ഞുങ്ങള്‍ക്കു മാത്രം.
തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ വില്‍ സെറ്റില്‍-കെലന്‍ സെറ്റില്‍ ദമ്പതികളും വിചാരിച്ചു കുടുംബത്തിലെ പതിവുപോലെ ഇതും ആണ്‍കുഞ്ഞായിരിക്കുമെന്ന്.
എന്നാല്‍ കുഞ്ഞിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായുള്ള പാര്‍ട്ടി മുതല്‍ തുടങ്ങിയതാണ് സെറ്റില്‍ കുടുംബത്തിനുള്ള സര്‍പ്രൈസുകള്‍. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നുവെളിപ്പെടുത്തുന്നതാനായി നടന്ന ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍ അച്ഛനമ്മമാര്‍ ചേര്‍ന്നു തുറന്ന ബോക്‌സില്‍ നിന്ന് പിങ്കും പര്‍പ്പിളും നിറങ്ങളിലുള്ള ബലൂണ്‍ പറന്നപ്പോഴേ അതു ബന്ധുക്കള്‍ക്കൊക്കെ ഒരത്ഭുതമായിരുന്നു.
ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബത്തില്‍ പെണ്‍കുഞ്ഞു പിറക്കാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ആദ്യമൊന്നും അവര്‍ക്കു വിശ്വസിക്കാനായിരുന്നില്ല. എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ കുടുംബത്തിലുള്ളവരും ഓഫീസിലുള്ളവരും അച്ഛനമ്മമാര്‍ക്ക് ധാരാളം സര്‍പ്രൈസുകള്‍ ഒരുക്കി.
വീട്ടിലേക്കുള്ള മടങ്ങി വരവില്‍ വഴിവക്കത്തുള്ള കൂറ്റന്‍ബില്‍ബോര്‍ഡില്‍ മകളെ വരവേറ്റുകൊണ്ടുള്ള ആശംസാവചനങ്ങളായും മറ്റും ആ സ്‌നേഹം അദ്ദേഹം തിരിച്ചറിഞ്ഞു. കാര്‍ട്ടര്‍ ലൂയിസ് സെറ്റില്‍ എന്ന പേരാണ് ദമ്പതികള്‍ കുഞ്ഞിന് നല്‍കിയത്.
Leave a Reply