Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമബാദ് : ജിയോ ടി വി എന്ന പ്രമുഖ ചാനല്‍ പുതിയതായി ആവിഷ്‌ക്കരിച്ച പരിപാടിയെക്കുറിച്ച് അറിഞ്ഞാല്‍ ആരുമൊന്ന് നടുങ്ങും. മലയാളത്തിലെ ചാനലുകള്‍ ഫ്‌ളാറ്റും കാറും സ്വര്‍ണവുമൊക്കെ സമ്മാനമായി കൊടുക്കുമ്പോള്‍ ജിയോ ടിവി നല്‍കുന്നത് മനുഷ്യക്കുഞ്ഞിനെയാണ്.റംസാന്‍ പ്രത്യേക പരിപാടിയായ അമാന്‍ റംസാന്‍ എന്ന ഷോയില്‍ ആവശ്യക്കാരുടെ ഇംഗിതമറിഞ്ഞ് ഓരോന്ന് ലഭ്യമാക്കുകയാണ് ചാനല്‍ . ഈ പ്രോഗ്രാമിലൂടെ കുട്ടികളില്ലാത്ത രണ്ടു ദമ്പതിമാര്‍ക്കാണ് രണ്ടു കുഞ്ഞുങ്ങളെ നല്‍കിയത്.അവതാരകനായ ആമിര്‍ ലിയാഖത്ത് ഹുസൈന്‍ കുട്ടികളില്ലാത്ത റിയാസുദ്ദീനാണ് പെണ്‍കുട്ടിയെ കൈമാറിയത്. മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സുന്ദരിയെ ഇതുവരെ വളര്‍ത്തിയ ചിപ്പ വെല്‍ഫെയര്‍ അസോസിയേഷനിലെ മുഹമ്മദ് റംസാന്‍ ചിപ്പയാണ് കൈമാറിയത്.പതിനാലു വര്‍ഷമായി കുട്ടികളില്ലാത്ത ഇവർക്ക് റംസാന്റെ പുണ്യമാണെന്ന് പറഞ്ഞ് കുഞ്ഞിനെ കണ്ണീരോടെയാണ് റിയാസുദ്ദീന്‍ ഏറ്റെടുത്തത്.അനാതകുഞ്ഞുങ്ങളെ വളർത്തുന്ന ചിപ്പ കുട്ടികളെ മാലിന്യത്തിലേക്ക് വലിച്ചെറിയരുതെന്നൊരു അപേക്ഷയും നടത്തി.
Leave a Reply