Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാർട്ട് ഫോണുകൾ ബാക്ടീരിയയുടെ കേന്ദ്രമെന്ന് പഠനം. ഇംഗ്ലണ്ടിലെ സറേ സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഫോൺ ഉടമയുടെ ശരീരത്തിലെ മാത്രമല്ല അന്തരീക്ഷത്തിലെയും പ്രാണികള്‍, ഭക്ഷണം, തുപ്പല്‍ തുടങ്ങിയവയിലൂടെയും പോലും ബാക്‌ടീരിയകള്‍ ഫോണിലെത്താമെന്ന് പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.ഫോണിന്റെ ‘ഹോം’ ബട്ടണില്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ ബാക്‌ടീരിയകള്‍ കേന്ദ്രീകരിക്കുന്നതെന്ന് പുതിയ പഠനത്തില്‍ പറയുന്നു. സ്‌മാര്‍ട്ട്‌ഫോണില്‍ കാണുന്ന ബാക്‌ടീരികളില്‍ കൂടുതലും അപകടകാരികളല്ലെന്നതാണ് ആശ്വാസം തരുന്ന വസ്‌തുത. അതേസമയം, ത്വക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാക്കുന്ന തരം ബാക്‌ടീരികളും സ്‌മാര്‍ട്ട്‌ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ദിവസത്തിൽ ഒരു നൂറ് തവണയെങ്കിലും സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല.അതുകൊണ്ട് തന്നെ ബാക്ടീരിയകൾ പെരുകുവാനുള്ള സാധ്യതകൾ ഏറെയാണ്. നല്ല ആരോഗ്യമുള്ള ഒരുവ്യക്തിയുടെ ബാഹ്യശരീരത്തിൽ ഒരുകോടി ബാക്ടീരിയകൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മനുഷ്യശരീരത്തിൽ ഇത്രയും ബാക്ടീരിയ ഉള്ളപ്പോൾ ഫോണിൽ ബാക്ടീരിയയുടെ കാര്യം പറയേണ്ട കാര്യമില്ലലോ..? അതുകൊണ്ട് തന്നെ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കി ഉപമയാഗിച്ചാല്‍ ഈ ബാക്‌ടിരിയ ഭീതിയില്‍ നിന്ന് രക്ഷനേടാനാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
–
–
Leave a Reply