Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:30 pm

Menu

Published on May 28, 2015 at 12:36 pm

അഴകേകും ഫാഷൻ ബാഗുകൾ

bags-new-trends

ബാഗുകൾ ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. പുരുഷന്മാരേക്കാൾ ബാഗിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നതും അതിനായി സമയം ചിലവഴിക്കുന്നതും സ്ത്രീകളാണ്.ധരിച്ചിരിക്കുന്ന വസ്ത്രവും അണിഞ്ഞിരിക്കുന്ന ആഭരണവും ലേറ്റസ്റ്റ് ഫാഷനിലായതുകൊണ്ട് മാത്രം കാര്യമില്ല.എപ്പോഴും കൂടെയുണ്ടാവുന്ന ബാഗ് കൂടി മാച്ച് ആയിരിക്കണം.

പണ്ടൊക്കെ ബാഗുകൾ അത്യാവശ്യ സാധനങ്ങൾ എടുക്കാനുള്ള ഒന്ന് മാത്രമായിരുന്നു . എന്നാലിന്ന് ഈ അവസ്ഥ മാറിയിരിക്കുന്നു .നയനസുഭഗമായ നിറങ്ങളിൽ , പുതിയ ഡിസൈനുകളിൽ ആരെയും ആകർഷിക്കുന്ന ബാഗുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്

വസ്ത്രത്തിന് അനുസരിച്ച ബാഗുകള്‍ ഇല്ലാതെ എന്ത് ഫാഷനെന്നാണ് ഇന്നത്തെ യൂത്ത് ചോദിക്കുന്നത്. നിറങ്ങളില്‍ പൊലിമ തീര്‍ക്കുന്ന ബാഗുകളായിരുന്നു കുറച്ച് മുന്‍പ് വരെ ഫാഷന്‍. എന്നാല്‍ ഇളം നിറത്തിലുള്ള ബാഗുകള്‍ക്ക് മുന്നില്‍ ഈ വര്‍ണപ്പൊലിമ ഇപ്പോള്‍ വഴിമാറുന്നു.

ഇളം നിറത്തില്‍ ബാഗുകള്‍

മഴക്കാലം എത്തുന്നതോടെ ഇളം നിറങ്ങള്‍ക്ക് പ്രിയമേറുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബാഗിന്‍റെ തിളക്കം കൂട്ടാന്‍ ഒരു കൊച്ചു പാവക്കുട്ടിയെക്കൂടി ബാഗില്‍ തൂക്കി ഇടുന്നവരുമുണ്ട്. ഒന്നിലേറെ നിറങ്ങള്‍ ഒരുമിച്ച വലിയ ലേഡീസ് ബാഗുകളും ഏറെ പ്രിയമാണെന്നു പറയുന്നു വ്യാപാരികള്‍. മഞ്ഞ, ചുവപ്പ്, നീല, ഓറഞ്ച്, പച്ച നിറങ്ങളില്‍ ബാഗുകള്‍ സുലഭം. ലെതര്‍ മെറ്റീരിയലുകളില്‍ ഇന്നും താരം മെറൂണും കറുപ്പും വെള്ളയും ബ്രൗണും ഓഫ് വൈറ്റ് നിറങ്ങളുമാണ്. ലെതര്‍ ബാഗുകള്‍ക്കൊപ്പം തന്നെയുണ്ട് മറ്റു മെറ്റീരിയലുകളിലുള്ളവയും. ഒരു പക്ഷെ ലെതര്‍ബാഗിനെക്കാള്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ ചെലവഴിക്കപ്പെടുന്നത് ജൂട്ട് ബാഗുകളാണ്. ജൂട്ടിലും വര്‍ണങ്ങള്‍ തന്നെയാണ് ഹിറ്റ്. പല വലിപ്പത്തിലുള്ള ജൂട്ട് ബാഗുകള്‍ ലഭിക്കും. ഏറെക്കാലും കേടുപാടുകളൊന്നും സംഭവിക്കില്ലെന്നതും ഇതിന്‍റെ വിലയും ജൂട്ട് ബാഗുകളെ ജനപ്രിയമാക്കുന്നു. 100 രൂപ മുതലുള്ള ജൂട്ട് ബാഗുകള്‍ ലഭിക്കും. വലിപ്പം കൂടുന്നതിനനുസരിച്ച് ബാഗുകളുടെ വിലയും കൂടും.

Givenchy-Pale-Pink-Antigona

സ്റ്റൈലിഷ് താരം പര്‍പ്പിള്‍

ടെഡിബിയറിന്‍റെ രൂപം ഘടിപ്പിച്ച ബാഗുകള്‍ ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. 200 രൂപ മുതലാണിതിന്‍റെ വില. വ്യത്യസ്ത മെറ്റീരിയലുകളില്‍ ഇവ ലഭ്യമാണ്. മെറ്റീരിയലുകളുടെ അടിസ്ഥാനത്തിലാണ് ഇവയുടെ വില. ലെതറായാലും ഫാന്‍സി ബാഗായാലും പര്‍പ്പിളാണ് നിറങ്ങളിലുള്ളവയാണ് താരം. ഫാന്‍സി ബാഗുകള്‍ പ്രധാനമായും റഫ് യൂസിനുള്ളതാണ്.

d9b197e1980697b886234c45be1c0105

എന്നാല്‍ ആഘോഷ വേളകളില്‍ ഉപയോഗിക്കുന്നതിനു ബാഗുകളെക്കാള്‍ കൂടുതല്‍ പേഴ്സുകളാണ്. വലിപ്പം കുറഞ്ഞതും മുത്തുകള്‍ ഘടിപ്പിച്ചതുമായ ലെതര്‍ ബാഗുകളും ഇവയുടെ കൂട്ടത്തില്‍ ഇടം നേടിയിട്ടുണ്ട്. വിവാഹം, ചെറു പാര്‍ട്ടികള്‍ പോലുള്ള വിശേഷ അവസരങ്ങളില്‍ ചെറു ഹാന്‍ഡ്ബാഗുകളാണ് പലരും ഉപയോഗിക്കുന്നത്. വെള്ളി നിറത്തിലും സ്വര്‍ണ നിറത്തിലുമുള്ള ചെറു ഹാന്‍ഡ് ബാഗുകള്‍ അല്‍പ്പം സ്റ്റൈലിഷാ5ണെന്നതും അവയെ പ്രിയങ്കരമാക്കുന്നുണ്ട്. ലെതര്‍ ബാഗുകള്‍ക്ക് വില കൂടുതലാണെങ്കില്‍ ജൂട്ടും തുണിയിലുമുള്ള ബാഗുകള്‍ ഒരു വെറൈറ്റി ലുക്ക് തന്നെ സമ്മാനിക്കും.

l

l



വസ്ത്രങ്ങള്‍ക്ക് യോജിക്കുന്ന ബാഗുകള്‍ വാങ്ങുന്നതിലും ലാഭകരം സ്വന്തമായി ബാഗു നിര്‍മിക്കുന്നതാണ്. അല്‍പം ക്രിയേറ്റിവിറ്റി ഉണ്ടെങ്കില്‍ ആര്‍ക്കും അടിപൊളി ബാഗുകള്‍ സ്വയമുണ്ടാക്കാവുന്നതാണ്. വിവിധ നിറത്തിലുള്ള തുണി വാങ്ങി വ്യത്യസ്ത മുത്തുകളും കല്ലുകളും ലേസുമൊക്കെ ഘടിപ്പിച്ച് ഇഷ്ടമുള്ള വലിപ്പത്തില്‍ ബാഗുകള്‍ തുന്നിയെടുക്കാവുന്നതാണ്. മിക്ക വര്‍ണങ്ങളിലും ബാഗുകള്‍ ലഭ്യമാണെന്നതു കൊണ്ടു തന്നെ ധരിക്കുന്ന വസ്ത്രത്തിനു യോജിച്ച ബാഗുകളും അണിഞ്ഞ് മാച്ചിങ്ങിനായി ഇനി നടക്കാം.

Loading...

Leave a Reply

Your email address will not be published.

More News