Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 2:39 am

Menu

Published on August 30, 2013 at 11:23 am

യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ ‘ഫ്രാങ്ക് റിബറി ‘

bayerns-franck-ribery-wins-uefa-best-player-award

മോണ്ടികാര്‍ലോ : യൂറോപ്പിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള യുവേഫ പുരസ്കാരം ഫ്രാങ്ക് റിബറി സ്വന്തമാക്കി . ബയേണ്‍ മ്യൂണിക്കിന്റെ മിഡ്ഫീല്‍ഡറാണ്‌ ഫ്രാങ്ക് റിബറി.ലിയോണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് റിബറി പുരസ്കാരം സ്വന്തമാക്കിയത്. റിബറിക്ക് 36 വോട്ടുകള്‍ ലഭിച്ചപ്പോള്‍, നാലുവട്ടം ലോക ഫുട്ബോളറായ ലയണല്‍ മെസിക്ക് 13 വോട്ടും, റൊണാള്‍ഡോയ്ക്ക് മൂന്ന് വോട്ടും മാത്രമാണ് ലഭിച്ചത്.കഴിഞ്ഞ സീസണില്‍ ബയേണിന് മൂന്ന് കിരീടം ലഭിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രകടനമാണ് റിബറിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. യുവേഫ പുരസ്കാരം ബയേണ്‍ മ്യൂണിക്ക് താരം നേടുന്നത് ആദ്യമായിട്ടാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News