Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:02 am

Menu

Published on August 26, 2014 at 4:18 pm

സൗന്ദര്യ സംരക്ഷണത്തിന് പുരുഷന്മാർ തീർച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങൾ….!

beauty-tips-for-men

പണ്ടൊക്കെ സ്ത്രീകളുടെ മാത്രം മേഖലയായിരുന്നു സൗന്ദര്യവും ബ്യുട്ടിപാർലറും എല്ലാം. എന്നാൽ കാലം മാറി. എന്ന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും സൗന്ദര്യ സംരക്ഷണത്തിൻറെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരായി മാറി കഴിഞ്ഞു. ഒരു വിധത്തിൽ പറഞ്ഞാൽ സ്ത്രീകളേക്കാൾ കൂടുതൽ പുറത്തു ജോലിചെയ്യുന്നവരും യാത്രകൾ ചെയ്യുന്നവരും പുരുഷന്മാരാണ്. അതിനാൽ തന്നെ മുഖ സംരക്ഷണം ഏറ്റവും കൂടുതൽ ആവശ്യമുള്ളതും പുരുഷന്മാർക്ക് തന്നെ. എന്നാൽ അധികം ചിലവില്ലാതെ എന്തെല്ലാം ചെയ്യാം..?? സൗന്ദര്യ സംരക്ഷണത്തിന് പുരുഷന്മാർ തീർച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്….

1. ഷേവ് ചെയ്ത് കഴിഞ്ഞാൽ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും, ബാക്ടീരിയകളെ തടയാനും ആല്‍ക്കഹോള്‍ അടങ്ങാത്ത ആഫ്റ്റര്‍ ഷേവ് മാത്രം ഉപയോഗിക്കുക. അല്ലാത്തപക്ഷം ചർമ്മം വരളാൻ ആൽക്കഹോൾ ഇടയാക്കിയേക്കും.

rby-manscaping-shaving-de

2. യാത്ര ചെയ്യുമ്പോൾ സൂര്യപ്രകാശമേല്‍ക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ അകറ്റാൻ സണ്‍സ്ക്രീൻ ഉപയോഗിക്കുക.

1271860685_top-10-anti-aging-products-every-man-should-own_flash

3. ചര്‍മ്മത്തെ മിനുസമുള്ളതും മനോഹരവുമാക്കാന്‍ മോയ്സ്ചറൈസര്‍ സഹായിക്കുന്നതാണ്. വെള്ളമോ, എണ്ണകളോ അടിസ്ഥാനമാക്കിയ ഒരു മോയ്സ്ചറൈസര്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തെ സ്ഥിരമായി നനവോടെ നിര്‍ത്തുന്നതിനാല്‍ ചര്‍മ്മം വരണ്ടുപോവുകയോ, നിറം മങ്ങിപ്പോവുകയോ ഇല്ല.

best_moisturizing_skin_products_for_men2_thumb

4. ചര്‍മ്മത്തിന് മോയ്സ്ചറൈസര്‍ എങ്ങനെ ഉപകാരപ്പെടുന്നോ, അതേ പ്രവര്‍ത്തനമാണ് എണ്ണ ഉപയോഗിക്കുന്നത് വഴി തലമുടിക്ക് ലഭിക്കുന്നത്. എണ്ണകള്‍ തലയില്‍ വാരിവലിച്ച് തേക്കാതെ ഒലിവ് ഓയില്‍, ബദാം ഓയില്‍, ആവണക്കെണ്ണ പോലുള്ളവയിലൊന്ന് എല്ലാ ദിവസവും തലയില്‍ തേക്കുന്നത് മുടിക്ക് നല്ല ആരോഗ്യം നൽകുന്നതാണ്.

images

5. മുഖത്തേക്കാൾ വേഗം ചുണ്ടുകൾക്കാണ് പ്രായം തോന്നിക്കുക. സ്ത്രീകളെ പോലെ അവർക്ക് അത് മറയ്ക്കാനായി ലിപ്സ്റ്റിക്ക് ഒന്നും ഇട്ടു നടക്കാൻ കഴിയില്ലല്ലോ.. അതിനാൽ പുരുഷന്മാർ കഴിവതും രാത്രി വീട്ടിൽ എത്തിയാൽ വല്ല ബദാം എണ്ണയോ മറ്റോ ചുണ്ടിൽ നിത്യേന പുരട്ടുക.

men-lips-care

6. മുഖത്തെ വരൾച്ച ആണ് മറ്റൊരു പ്രശ്നം. അതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

tips-to-avoid-dehydration

7. ദിവസവും മുഖത്തെ ഡെഡ് സെല്ല്സ് പോകണം. അതിനായി ഏതെങ്കിലും സ്ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. അല്ലെങ്കിൽ അല്പ്പം ചെറുനാരങ്ങ നീരും പഞ്ചസാരയും എടുത്ത് മുഖത്ത് മൃദുവായി ഉരസിയാൽ മതി.

scrub

8. കണ്ണിനടിയിൽ കറുപ്പ് വരുന്നത് പ്രായം തോന്നിക്കും. അതിനാൽ പുറത്ത് വെയിലത്ത് ഇറങ്ങുമ്പോൾ സണ്‍ ഗ്ളാസ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

images

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News