Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങള്‍ കാവിയര്‍ എന്നൊരു ഭക്ഷണ പദാര്‍ത്ഥത്തെ കുറിച്ച് കേട്ടിട്ടുണ്ടോ.. ബെലൂഗ കാവിയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഭക്ഷണ പദാര്‍ത്ഥം. ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണിത്. ഒരു ഔണ്‍സ് കാവിയറിന് തന്നെ വില 200 മുതല്‍ 300 ഡോളര്‍ വരെയാണ്.
ആന്‍ഡ്രോമസ് മല്‍സ്യങ്ങളുടെ ഇനത്തില്‍പ്പെടുന്ന ഒരിനം മല്‍സ്യമാണ് ബെലുഗ അല്ലെങ്കില്‍ സ്റ്റര്‍ജിന്‍. കാസ്പിയന്‍, ബ്ലാക്ക്‌സീകളില്‍ കണ്ടു വരുന്ന ബെലുഗ സ്റ്റര്‍ജിയന്റെ മുട്ടയാണ് ബെലൂഗ കാവിയറിനു വേണ്ടി ഉപയോഗിച്ചുവരുന്നത്. രണ്ടു ദശകമെടുക്കും ഒരു ബെലൂഗ മല്‍സ്യം വളര്‍ന്ന് മധ്യപ്രായത്തിലെത്താന്‍. ആ സമയത്ത് ഏകദേശം രണ്ട് ടണ്‍ ഭാരം വരെയുണ്ടാകും ഇവയ്ക്ക്.
മറ്റ് പല കടല്‍ മീനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബെലുഗയില്‍ അടങ്ങിയിരിക്കുന്നത് തീര്‍ത്തും വലുതും മൃദുവായതുമായ മുട്ടകളാണ്. ശുദ്ധീകരിച്ചും അല്ലാതെയും മല്‍സ്യമുട്ട കൊണ്ടുള്ള കാവിയര്‍ വിഭവങ്ങള്‍ ലഭ്യമാണ്. ശുദ്ധീകരിച്ചവ കേടുവരാതിരിക്കുമെങ്കിലും അതിന്റെ രൂപത്തിലും രുചിയിലുമുള്ള ഗുണം കുറഞ്ഞു പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശുദ്ധീകരിക്കാത്തവക്ക് വിപണിയില്‍ വലിയ ആവശ്യക്കാരാണ് ഉള്ളത്.
രൂപഘടനയിലും രുചിയിലും വെണ്ണയോട് സാദൃശ്യമുള്ള ബെലുഗ കാവിയര്‍ ക്രീമിയാണെന്നും രുചിച്ചു നോക്കിയവര്‍ അഭിപ്രായപ്പെടുന്നു. ചാര നിറത്തിലും പര്‍പ്പിള്‍ നിറത്തിലും കറുപ്പ് നിറത്തിലുമാണ് മല്‍സ്യ മുട്ടകള്‍ കാണാന്‍ കഴിയുക. പഴക്കം ചെന്ന മല്‍സ്യങ്ങളില്‍ നിന്ന് തയ്യാറാകുന്നത് കൊണ്ടാണിതിന്റെ മൂല്യം ഇത്രയധികം വര്‍ദ്ധിച്ചത്.
ഈയടുത്ത് കിട്ടിയ ഒരു കടല്‍ മല്‍സ്യം ഏകദേശം 100 വര്‍ഷം വരെ പഴക്കമുള്ളതായിരുന്നു. ഔണ്‍സിന്‍ 1000 ഡോളറിലധികം നല്‍കിയാണ് ഈ കാവിയര്‍ വിറ്റഴിച്ചത്. ബെലൂങ്ക കടല്‍ മല്‍സ്യങ്ങളുടെ അപകടകരമായ അവസ്ഥയാണ് കാവിയറിനെ ഇത്രമാത്രം ചിലവു കൂട്ടിയ ഭക്ഷണപദാര്‍ഥമാക്കി മാറ്റിയത്.
Leave a Reply