Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:43 pm

Menu

Published on January 17, 2018 at 1:07 pm

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാമെന്ന് പറയുന്നത് വെറുതെയല്ല

benefits-of-apple

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എത് വെറുതെയൊന്നുമല്ല. നിരവധി ഔഷധഗുണങ്ങളുള്ള ഫലമാണ് ആപ്പിള്‍. നിരവധി രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണിത്.

ഹൃദയാരോഗ്യത്തിന് ഏറെ സഹായകമാണ് ആപ്പിള്‍. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറല്‍സും രക്തത്തിലെ കൊളസ്‌ടോള്‍ നിയന്ത്രിച്ച് സ്‌ട്രോക്ക് വരാതെ സംരക്ഷിക്കും.

കൂടാതെ ആപ്പിളിലല്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഘടകമാണ്. സ്തനാര്‍ബുദം, കരള്‍, ആഗ്‌നേയഗ്രന്ഥിക്കുണ്ടാകുന്ന കാന്‍സര്‍ എന്നിവയില്‍ നിന്ന് ആപ്പിള്‍ സംരക്ഷണം നല്‍കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവുകുറച്ച് ടൈപ്പ് 2 പ്രമേഹത്തില്‍ നിന്നു രക്ഷപ്പെടാന്‍ ദിവസവും ഒരാപ്പിള്‍ വീതം കഴിക്കാം.

ആപ്പിള്‍ ജ്യൂസ് കുടിച്ചാല്‍ അല്‍ഷിമേഴ്‌സ് ഒഴിവാക്കാം. ആപ്പിള്‍ ജ്യൂസ് ഓര്‍മ്മക്കുറവ് തടയാന്‍ നല്ലതാണ്. ദിവസവും രണ്ടു നേരം ആപ്പിള്‍ ജ്യൂസ് കഴിച്ചാല്‍ ഓര്‍മ്മ ശക്തി കൂടുന്നതിനൊപ്പം തലച്ചോറിന്റെ ആരോഗ്യവും വര്‍ദ്ധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News