Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 5:12 pm

Menu

Published on May 13, 2015 at 3:25 pm

വെയിൽ കൊണ്ടാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്നറിയുമോ?

benefits-of-sunlight

വെയില്‍ കൊണ്ടാല്‍ ഗ്ലാമര്‍ പോകുമെന്ന് ചിന്തിക്കുന്നവരാണ് മിക്കയാളുകളും. വെയിലേറ്റാല്‍ ക്ഷീണിക്കുമെന്ന് എല്ലാവരും പറയാറുമുണ്ട്. കറുത്തു പോകും, ക്ഷീണമുണ്ടാകും, സണ്‍ടാന്‍ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടാണ് പലരും വെയിൽ കൊള്ളാൻ മടിയ്ക്കുന്നത്. എന്നാൽ വെയില്‍ കൊള്ളുന്നത് ശരീരത്തിനും ചര്‍മത്തിനുമെല്ലാം ചില പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിലും മറ്റു ചില വിധത്തില്‍ ഇത് സഹായകവുമാണ്. ഭൂരിഭാഗം സമയവും തണുപ്പിലും മഞ്ഞിലും കഴിയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലെത്തുമ്പോൾ ബീച്ചില്‍ വെയില്‍ കൊണ്ടിരിയ്ക്കുന്നത് പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇവർ വെയിലിനായി കാത്തിരിക്കുന്നവരാണ്. വെയിൽ കൊണ്ടാലുള്ള ചില ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കൂ…

Benefits of Sunlight2

1.എല്ലുകള്‍ക്കും ശരീരത്തിനും ഉണ്ടാകുന്ന വേദനയൊഴിവാക്കാന്‍ വെയില്‍ കൊള്ളുന്നത് നല്ലതാണ്.
2.അലർജിയും ആസ്ത്മയും കുറയ്ക്കാൻ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലൊരു മാർഗ്ഗമാണ്. ശരീരത്തിന് സ്വാഭാവികമായ രോഗപ്രതിരോധശേഷി നല്‍കാന്‍ വെയില്‍ കൊള്ളുന്നത് ഗുണം ചെയ്യും. സോറിയാസിസ് പോലുള്ള പല രോഗങ്ങളേയും ചെറുക്കാന്‍ വെയിൽ കൊള്ളുന്നത് മൂലം സാധിക്കും.
3.അൾഷിമേഴ്സ് രോഗികൾ വെയിൽ കൊള്ളുന്നത് വളരെ നല്ലതാണ്. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

Benefits of Sunlight1

4. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് വിറ്റാമിൻ ഡി. വെയില്‍ കൊള്ളുന്നത് വൈറ്റമിന്‍ ഡി ഉല്‍പാദനത്തിന് ഏറെ സഹായിക്കും.
5.ദിവസവും കൂടുതൽ നേരം വെയിൽ കൊള്ളുന്നത് ഏകാഗ്രത വർദ്ധിപ്പിക്കും.
6.സൂര്യപ്രകാശമേൽക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലൊരു വഴിയാണ്.

Benefits of Sunlight3

7.ടൂതല്‍ സമയം സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷിത്തില്‍ താമസിയ്ക്കുമ്പോഴുണ്ടാകുന്ന ഒരു അവസ്ഥയാണ് ക്യാബിന്‍ ഫീവര്‍. ഇത് നിങ്ങളുടെ നല്ല മൂഡ് ഇല്ലാതാക്കും. എന്നാൽ സൂര്യപ്രകാശവും വെയിലും കൊള്ളുന്നത് വഴി നല്ല മൂഡ് തോന്നുകയും ചെയ്യും.
8. പലരും പറയുന്ന ഒരു പ്രശ്നമാണ് രാത്രിയിലെ ഉറക്കക്കുറവ്. ദിവസവും വെയിൽ കൊള്ളുന്നത് മൂലം ഇത് പരിഹരിക്കാൻ സാധിക്കും. സൂര്യപ്രകാശം മെലാട്ടോനിന്‍ എന്നൊരു പദാര്‍ത്ഥം ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Benefits of Sunlight4

9.കുട്ടികളിലെ പ്രതിരോധ ശേഷിയില്ലായ്മ, എല്ലുകളുടെ ബലക്കുറവ് ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വൈറ്റമിന്‍ ഡി 3 യുടെ അഭാവം മൂലമാണ് ഉണ്ടാകുന്നത്. അര മണിക്കൂര്‍ വെയിലേറ്റാല്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
10.രാവിലെ 10നും വൈകീട്ട് മൂന്നിനും മദ്ധ്യേ അര മണിക്കൂര്‍ വെയിലേല്‍ക്കുന്നത് മുതിര്‍ന്നവര്‍ക്കും ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Benefits of Sunlight5

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News